പത്രവായന കുട്ടികളെ കൂടുതല്‍ അറിവുള്ളവരാക്കും: മാത്യു ടി തോമസ്പത്തനംതിട്ട: അറിവിന്റെ മേഖല വെട്ടിപ്പിടിക്കാന്‍ വിദ്യാര്‍ഥികള്‍ പാഠപുസ്തകങ്ങള്‍ക്ക് ഉപരിയായി വായന വളര്‍ത്തണമെന്ന് മന്ത്രി മാത്യു ടി തോമസ് പറഞ്ഞു. വായനാദിന വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട കാതോലിക്കേറ്റ് എച്ച്എസ്എസില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പത്രവായന കുട്ടികളെ കൂടുതല്‍ അറിവുള്ളവരാക്കും. ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ കുട്ടികള്‍ ധാരാളം വായിക്കണമെന്നും അദ്ദേഹം പറഞ്ഞു. പടയണി ആചാര്യന്‍ കടമ്മനിട്ട വാസുദേവന്‍ പിള്ള, സാമൂഹിക പ്രവര്‍ത്തക ഡോ. എം എസ് സുനില്‍, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ പ്രവര്‍ത്തക കെ ആര്‍ സുശീല, വിദ്യാഭ്യാസ ആചാര്യന്‍ ജോര്‍ജ് ഫിലിപ്പ് എന്നിവരെ മന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ ആര്‍ ഗിരിജ വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ ലൈബ്രറി കൗണ്‍സില്‍  പ്രസിഡന്റ് പ്രഫ ടി കെ ജി നായര്‍, ജില്ലാ പഞ്ചായത്ത്  അംഗം  കെ ജി അനിത പങ്കെടുത്തു.

RELATED STORIES

Share it
Top