പത്രപ്രവര്‍ത്തകന്റെ കൊല : ഷഹാബുദ്ദീന്‍ സിബിഐ കസ്റ്റഡിയില്‍ന്യൂഡല്‍ഹി: പത്രപ്രവര്‍ത്തകന്‍ രാജ്‌ദേവ് രഞ്ജന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ ആര്‍ജെഡി നേതാവ് ഷഹാബുദ്ദീനെ സിബിഐ കസ്റ്റഡിയിലെടുത്തു. ഷഹാബുദ്ദീനെ ചോദ്യം ചെയ്യുന്നതിനായി സിബിഐ ആസ്ഥാനത്ത് എത്തിച്ചതായി സിബിഐ വൃത്തങ്ങള്‍ അറിയിച്ചു. മറ്റ് കേസുകളുമായി ബന്ധപ്പെട്ട് ഷഹാബുദ്ദീന്‍ തിഹാര്‍ ജയിലിലായിരുന്നു.കേസില്‍ ഷഹാബുദ്ദീന് പങ്കുണ്ടെന്ന് സൂചനയുണ്ടെന്നും അതിനാല്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും മുസാഫര്‍പൂര്‍ കോടതിയെ സിബിഐ അറിയിച്ചിരുന്നു. സിബിഐ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. 45 ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഷഹാബുദ്ദിന്‍. കഴിഞ്ഞ വര്‍ഷം മെയ് 13നാണ് രഞ്ജന്‍ കൊല്ലപ്പെട്ടത്. കൊലപാതകത്തില്‍ ഷഹാബുദ്ദീന് പങ്കുണ്ടെന്ന് ഭാര്യ ആരോപിച്ചിരുന്നു.

RELATED STORIES

Share it
Top