പത്രപ്പരസ്യം നല്‍കി രണ്ടാം വിവാഹത്തിന് ശ്രമം; തൃശൂര്‍ സ്വദേശി കസ്റ്റഡിയില്‍

ബദിയടുക്ക: പത്രപ്പരസ്യം ന ല്‍കി രണ്ടാം വിവാഹത്തിന് ശ്രമിച്ച തൃശ്ശൂര്‍ സ്വദേശിയെ വിവാഹത്തിന് തലേദിവസം ബദിയടുക്ക പോലിസ് കസ്റ്റഡിയിലെടുത്തു. രണ്ട് മാസം മുമ്പ് വധുവിനെ ആവശ്യമുണ്ടെന്ന പത്രപ്പരസ്യം കണ്ട് ബദിയടുക്ക പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ ഒരു യുവതിയുടെ ബന്ധുക്കള്‍ ആ വിലാസത്തില്‍ ബന്ധപ്പെട്ടിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം തൃശൂര്‍ സ്വദേശി വീട്ടിലെത്തി. ഏപ്രില്‍ എട്ടിന്് വിവാഹം നടത്താമെന്നും ബന്ധുക്കളായ ഒമ്പത് പേരുമായി താന്‍ എത്താമെന്നും തൃശൂര്‍ സ്വദേശി പറഞ്ഞു.
എന്നാല്‍ കഴിഞ്ഞ ദിവസം രാവിലെ തൃശൂര്‍ സ്വദേശി തനിച്ച് യുവതിയുടെ വീട്ടിലെത്തി. സംശയം തോന്നിയ ബന്ധുക്കള്‍ പോലിസില്‍ വിവരമറിയിച്ചു. പിന്നീട് ചോദ്യം ചെയ്തപ്പോള്‍ എറണാകുളം സ്വദേശിനിയായ ഭാര്യയുണ്ടെന്നും 23 വയസ്സുള്ള മകളും 25 വയസ്സുള്ള മകനുമുണ്ടെന്നും അറിഞ്ഞു.
വധുവിനായി കൊണ്ടുവന്ന മോതിരവും മാലയും മുക്കുപണ്ടമാണെന്നും തിരിച്ചറിഞ്ഞു. യുവതിയുടെ ബന്ധുക്കള്‍ക്ക്  പരാതിയില്ലാത്തതിനാല്‍ കേസെടുക്കാതെ വിട്ടയച്ചു.

RELATED STORIES

Share it
Top