പത്രത്തിനെതിരേ നിയമ നടപടി സ്വീകരിക്കണം:റാവുത്തര്‍ ഫെഡറേഷന്‍

ശാസ്താംകോട്ട: ജില്ലയുടെ വിവിധ മേഖലകളിലുള്ള പതിനായിരത്തോളം വരുന്ന ബാംബൂ കര്‍ട്ടന്‍ വ്യാപാരികളെ തീവ്രവാദികളായി ചിത്രീകരിക്കുന്ന വാര്‍ത്ത സൃഷ്ടിച്ച പത്രത്തിനെതിരേ നിയമ നടപടി സ്വീകരിക്കണമെന്ന് റാവുത്തര്‍ ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി ശൂരനാട് സൈനുദ്ദീന്‍ ആവശ്യപ്പെട്ടു.
പതിനായിരത്തില്‍പരം ചെറുപ്പക്കാരെയും അവരുടെ കുടുംബങ്ങളെയും അവര്‍ ചെയ്യുന്ന തൊഴിലിനെയും അവഹേളിക്കുകയും അവര്‍ ഒരു പ്രത്യേക മതവിഭാഗത്തില്‍പ്പെട്ടവരാണെന്ന് ചിത്രീകരിക്കുകയും അവരുടെ സാമ്പത്തിക സ്രോതസ്സിന്റെ ഉറവിടം കണ്ടെത്തണമെന്നുമുള്ള തന്ത്രത്തിന്റെ ഭാഗമാണിത്. ഈ വ്യാപാരത്തില്‍ എല്ലാ മത വിഭാഗത്തില്‍പ്പെട്ടവരും വര്‍ഷങ്ങളായി പണിയെടുക്കുന്നുണ്ട്.
എന്നാല്‍ അതിനെ മറച്ചുവയ്ക്കുകയും ഒരു പ്രത്യേക മത വിഭാഗത്തെയും ചില പ്രത്യേക സ്ഥലങ്ങളെയും ഉന്നംവച്ച് തയ്യാറാക്കിയിട്ടുള്ള ഈ കുതന്ത്രം മതേതര വിശ്വാസികള്‍ തിരിച്ചറിയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

RELATED STORIES

Share it
Top