പത്മാവതിനെതിരേയുള്ള സമരത്തില്‍ നിന്ന് പിന്മാറിയിട്ടില്ല: വാര്‍ത്തകള്‍ നിഷേധിച്ച് കര്‍ണിസേന

ന്യൂഡല്‍ഹി: സഞ്ജയ് ലീല ബന്‍സാലിയുടെ വിവാദ ചിത്രമായ പത്മാവതിനെതിരേയുള്ള സമരത്തില്‍ നിന്ന് പിന്മാറുന്നുവെന്ന വാര്‍ത്തകള്‍ നിഷേധിച്ച് കര്‍ണിസേന. പത്മാവതിനെ പിന്തുണച്ച് കര്‍ണിസേന രംഗത്തെത്തിയെന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് കര്‍ണിസേന തലവന്‍ ലോകന്ദ്രസിങ് കല്‍വി മാധ്യമങ്ങളോട് പറഞ്ഞു.

അപ്പോള്‍ വാര്‍ത്ത നല്‍കിയ കര്‍ണിസേനയേതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അത് വ്യാജ കര്‍ണിസേനയാണ് എന്നാണ് ലോകേന്ദ്രസിങ് നല്‍കിയ മറുപടി. പലതരം കര്‍ണിസേനകള്‍ ഉണ്ട്. ഇപ്പോള്‍ തന്നെ എട്ട് സംഘടനകളെങ്കിലും ഈ പേരില്‍ ഉണ്ട്. എന്നാല്‍, ഇവയെല്ലാം വ്യാജമാണ്. ഇവയെയെല്ലാം ചില നിക്ഷിപ്ത താല്‍പ്പര്യങ്ങളാണ് നയിക്കുന്നതെന്നും ലോകേന്ദ്രസിങ് പറഞ്ഞു.

പത്മാവത് എന്ന സിനിമ റിലീസാകുന്നതിന് മുമ്പേ തന്നെ പ്രതിഷേധിക്കാന്‍ ആരംഭിച്ചവരാണ് ഞങ്ങള്‍ ആ നിലപാടില്‍ മാറ്റമില്ലെന്നും കര്‍ണിസേന നേതാവ് അറിയിച്ചു.

RELATED STORIES

Share it
Top