പത്തുവയസുകാരിയെ പീഡിപ്പിച്ച 99കാരനായ മുന്‍ പ്രധാനധ്യാപകന്‍ പിടിയില്‍

ചെന്നൈ: പത്തുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 99കാരനായ റിട്ട. സ്‌കൂള്‍ പ്രധാനധ്യാപകന്‍ പിടിയില്‍. ചെന്നൈയിലാണ് സംഭവം. ശനിയാഴ്ചയാണ് ഭൂവുടമ കൂടിയായ പരശുരാമന്‍ പോലിസ് പിടിയിലായത്.പെണ്‍കുട്ടിയുടെ കുടുംബം ഇയാളുടെ വാടക വീട്ടില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി താമസിച്ചുവരികയായിരുന്നു. അടുത്തിടെ പെണ്‍കുട്ടി ശാരീരികാസ്വസ്ഥ്യം പ്രകടിപ്പിക്കാറുണ്ടായിരുന്നതായി വീട്ടുകാര്‍ പറഞ്ഞു. കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ വീട്ടുകാര്‍ പോലിസില്‍ പരാതി നല്‍കിയത്. ഇവരുടെ വീടിനടുത്ത് തന്നെ താമസിക്കുന്ന ഇയാള്‍ പീഡിപ്പിച്ചതായി കുട്ടി തന്നെ പോലിസിനു മൊഴി നല്‍കി.രക്ഷിതാക്കള്‍ വീട്ടില്‍ ഇല്ലാത്ത സമയത്ത് ഇയാള്‍ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. അറസ്റ്റിലായ പ്രതി കുറ്റസമ്മതം നടത്തിയതായി പോലിസ് അറിയിച്ചു. സര്‍ക്കാര്‍ സ്‌കൂളില്‍ നിന്ന് വിരമിച്ച ഇയാള്‍ വീടിനോട് ചേര്‍ന്ന് അഞ്ച് വീടുകള്‍ നിര്‍മ്മിച്ച് വാടകയ്ക്ക് നല്‍കിയിരിക്കുകയാണ്. അഞ്ച് പെണ്‍മക്കളും രണ്ട് ആണ്‍മക്കളും കൊച്ചുമക്കളുമടക്കം വലിയ കുടുംബമാണ് ഇയാളുടേത്.

RELATED STORIES

Share it
Top