പത്തപ്പിരിയം എന്‍. ഉസ്മാന്‍ മദനി അന്തരിച്ചു


മലപ്പുറം: സാമൂഹ്യ പ്രവര്‍ത്തകനും മുസ്ലിംലീഗ് നേതാവുമായ
എടവണ്ണ പത്തപ്പിരിയം എന്‍. ഉസ്മാന്‍ മദനി നിര്യാതനായി . ബൈക്കില്‍യാത്ര ചെയ്യവേ മഞ്ചേരിനെല്ലിപ്പറമ്പില്‍വെച്ച് ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു.
കെ.എന്‍.എം ഈസ്റ്റ് ജില്ലാസെക്രട്ടറി, പഞ്ചായത്ത് മുസ്ലിംലീഗ് സെക്രട്ടറി, വണ്ടൂര്‍ നിയോജക മണ്ഡലം മുസ്ലിംലീഗ് സെക്രട്ടറി, എടവണ്ണ പഞ്ചായത്ത് മുന്‍വൈസ് പ്രസിഡന്റ്, സംസ്ഥാന ഹജ് കമ്മിറ്റി അംഗം, ന്യൂനപക്ഷക്ഷേമ മദ്രസാ നവീകരണ ബോര്‍ഡംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എടവണ്ണ പഞ്ചായത്തംഗം മൈമൂനയാണ് ഭാര്യ.

RELATED STORIES

Share it
Top