പത്തനാപുരം കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ടെലിഫോണ്‍ തകരാറിലായിട്ട് മൂന്നാഴ്ചപത്തനാപുരം: പത്തനാപുരം കെഎസ്ആര്‍ടിസി ഡിപ്പോയിലെ ടെലിഫോണുകളും ഇന്റര്‍നെറ്റ് സംവിധാനവും പ്രവര്‍ത്തനരഹിതമായിട്ട് മൂന്നാഴ്ച്ച. പരാതി അറിയിച്ചിട്ടും ബിഎസ്എന്‍എല്‍ അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം. ഓഫീസ് സംബന്ധമായ വിവരങ്ങളും ജീവനക്കാരുടെ ശമ്പളമുള്‍പ്പെടെയുള്ള വിവരങ്ങളും കൈമാറുന്നത് ഇന്റര്‍നെറ്റിന്റെ സഹായത്തോടെയാണ്. ഇന്റര്‍നെറ്റ് സംവിധാനം തകരാറിലായതോടെ ശമ്പള വിവരവും ഓഫിസ് സംബന്ധമായ കാര്യങ്ങളും ജില്ലാ-സംസ്ഥാന ഓഫിസുകളിലേക്ക് അയക്കുന്നതിന് സ്വകാര്യ ഇന്റര്‍നെറ്റ് കഫേകളെ ആശ്രയിക്കേണ്ട സ്ഥിതിയാണ് നിലവിലുള്ളത്. ഡിപ്പോയില്‍ നിലവില്‍ രണ്ട് ടെലിഫോണുകളാണ് ഉള്ളത്. രണ്ടും പ്രവര്‍ത്തന രഹിതമായതോടെ ബസിന്റെ സമയം അറിയുന്നതിനും റിസര്‍വേഷന്‍ സംബന്ധിച്ച വിവരങ്ങള്‍ക്കും ഡിപ്പോയില്‍ നേരിട്ട് എത്തേണ്ട സ്ഥിതിയാണ്. ഫോണ്‍ തകരാറിലായതോടെ യാത്രാ വിവരങ്ങള്‍ക്ക് ഡിപ്പോയുമായി ബന്ധപ്പെടുന്നതിനും സാധിക്കുന്നില്ല. ടെലിഫോണ്‍ പ്രശ്‌നം പരിഹരിക്കാത്ത ബിഎസ്എന്‍എല്‍ അധികൃതരുടെ നടപടിക്കെതിരേ പ്രതിഷേധം ഉയരുന്നുണ്ട്.

RELATED STORIES

Share it
Top