പത്തനംതിട്ട ജില്ലയില്‍ ഇന്ന് ഹര്‍ത്താല്‍

പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിന്റെ ആറന്മുളയിലെ വസതിയിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചിനു നേരെ പോലിസ് അതിക്രമം നടത്തിയെന്ന് ആരോപിച്ച് പത്തനംതിട്ട ജില്ലയില്‍ ഇന്ന് ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെയാണ് ഹര്‍ത്താല്‍. അവശ്യ സര്‍വീസുകള്‍, ദുരന്തനിവാരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍, ആരാധനാലയങ്ങളിലേക്കുള്ള വാഹനങ്ങള്‍ എന്നിവയെ ഹര്‍ത്താലില്‍ നിന്നൊഴിവാക്കി. ശബരിമലയില്‍ സ്ത്രീപ്രവേശനത്തിന് അനുകൂലമായ ദേവസ്വം ബോര്‍ഡിന്റെയും പ്രസിഡന്റ് എ പത്മകുമാറിന്റെയും നിലപാടില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്.

RELATED STORIES

Share it
Top