പത്തനംതിട്ട കരിമ്പനാകുഴി ഭാഗത്ത് വീടുകളില്‍ മോഷണം

പത്തനംതിട്ട: നഗരപ്രദേശത്തെ കരിമ്പനാകുഴി ഭാഗത്ത് വീടുകളില്‍ മോഷണം. മണ്ണാറ ക്ഷേത്രവഞ്ചിക്കു സമീപം കോളോത്തുമണ്ണില്‍ സജീവ് കുമാറിന്റെ വീടിന്റെ അടുക്കള വാതില്‍ കുത്തിത്തുറന്ന് കിടപ്പുമുറിയിലെ മേശയില്‍ സൂക്ഷിച്ചിരുന്ന രണ്ടേമുക്കാല്‍ പവന്റെ സ്വര്‍ണ വളകളും ഏഴായിരം രൂപയും കവര്‍ന്നു. ഇന്നലെ പുലര്‍ച്ചെ രണ്ടിനും നാലിനുമിടിയിലാണ് മോഷണം നടന്നതെന്നു കരുതുന്നു. പത്തനംതിട്ട പൊലീസ് കേസെടുത്തു. സമീപ കാലത്ത് മോഷണക്കേസുകളില്‍ പെട്ട് ജാമ്യത്തിലിറങ്ങിവരെ കേന്ദ്രീകരിച്ചാണ് ഇപ്പോഴത്തെ അന്വേഷണം. സമീപത്ത് എന്‍എസ്എസ് കരേയാഗം കെട്ടിടത്തില്‍ വാടക വീടിന്റെ അടുക്കള കുത്തിത്തുറന്ന് അകത്തു കയറി 1500രൂപ മോഷ്ടിച്ചു. കരിമ്പനാകുഴി മുരുപ്പേല്‍ ജസ്റ്റിന്റെ വീടിന്റെ അടുക്കള വാതില്‍ പൊളിക്കാനുളള ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഓടിളക്കി അകത്തുകയറി. അടുക്കളയിലറങ്ങിയ ശേഷം കിടപ്പുമുറിയുടെ വാതില്‍ പൊളിക്കുന്ന ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോഴേക്കും അടുക്കളയുടെ വാതില്‍ തുറന്ന് മോഷ്ടാവ് രക്ഷപെട്ടു. സമീപത്തെ ലംബോധരന്റെ വീടിന്റെ അടുക്കള പൊളിക്കാനുളള ശ്രമം നടന്നു.

RELATED STORIES

Share it
Top