പത്തനംതിട്ടയെ സമ്പൂര്‍ണ വൈദ്യുതീകൃത ജില്ലയായി നാളെ പ്രഖ്യാപിക്കുംപത്തനംതിട്ട: പത്തനംതിട്ടയെ സമ്പൂര്‍ണ വൈദ്യുതീകൃത ജില്ലയായി നാളെ പ്രഖ്യാപിക്കും. വൈകീട്ട് മൂന്നിന് പത്തനംതിട്ട മുനിസിപ്പല്‍ ഓപണ്‍ സ്റ്റേജില്‍ നടക്കുന്ന സമ്മേളനത്തില്‍ മന്ത്രി എം എം മണി പ്രഖ്യാപനം നടത്തും. വീണാ ജോര്‍ജ് എംഎല്‍എ അധ്യക്ഷത വഹിക്കുന്ന                                 ചടങ്ങില്‍           ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും. കെഎസ്ഇബി ഡിസ്ട്രിബ്യൂഷന്‍ സേഫ്റ്റി ആന്റ് ജനറല്‍ ഇലക്ട്രിക്കല്‍ ഡയറക്ടര്‍ എന്‍ വേണുഗോപാല്‍ റിപോര്‍ട്ട് അവതരിപ്പിക്കും. ജില്ലയിലെ എംഎല്‍എമാരുടെ വികസന ഫണ്ട്, തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഫണ്ട്, പട്ടികജാതി-വര്‍ഗ വികസന വകുപ്പ് ഫണ്ട് എന്നിവയില്‍ നിന്ന് സമാഹരിച്ച തുകയും കെഎസ്ഇബിയുടെ തനതു ഫണ്ടും ഉപയോഗിച്ചാണ് വൈദ്യുതീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്.

RELATED STORIES

Share it
Top