പത്തനംതിട്ടയില്‍ മള്‍ട്ടിപര്‍പസ് ഇന്‍ഡോര്‍ സ്റ്റേഡിയം: വിദഗ്ധ സംഘമെത്തി; 25 ദിവസത്തിനകം മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കും

പത്തനംതിട്ട: സര്‍ക്കാര്‍ കിഫ്ബിയില്‍ ഉള്‍പെടുത്തി പത്തനംതിട്ടയില്‍ നിര്‍മിക്കുന്ന മള്‍ട്ടി പര്‍പ്പസ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിന് 25 ദിവസത്തിനുള്ളില്‍ മാസ്റ്റര്‍പ്ലാന്‍ തയ്യാറാകും. പരിശോധനകള്‍ക്കായി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി സഞ്ജയന്‍ കുമാറിന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം നഗരസഭ സ്‌റ്റേഡിയം സന്ദര്‍ശിച്ചു. സ്‌റ്റേഡിയത്തിന് ആവശ്യമായ സ്ഥലസൗകര്യങ്ങള്‍ ഉള്ളതായി സഞ്ജയന്‍ കുമാര്‍ പറഞ്ഞു. ദേശീയ ഗെയിംസിന് സ്‌റ്റേഡിയം നിര്‍മിച്ചിട്ടുള്ള വിദഗ്ധര്‍ അടങ്ങിയ സംഘമാണ് സന്ദര്‍ശിച്ചത്. കെട്ടിടത്തിന്റെ പ്ലാനും എസ്റ്റിമേറ്റും ചുരുങ്ങിയ സമയത്തിനുള്ളില്‍ തയാറാക്കി സമര്‍പ്പിക്കും.
നിലവിലെ സ്‌റ്റേഡിയത്തിന്റെ 17 ഏക്കര്‍ സ്ഥലത്താവും മാസ്റ്റര്‍പ്ലാന്‍ പ്രകാരം ഇന്‍ഡോര്‍ സ്‌റ്റേഡിയവും സിന്തറ്റിക്ക് ട്രാക്കും ഉള്‍പ്പെടെ അത്യാധുനിക സൗകര്യമുള്ള സ്‌റ്റേഡിയം നിര്‍മിക്കുക. നേരത്തെ ആന്റോ ആന്റണി എംപിയുടെ ഫണ്ടില്‍ ഉള്‍പ്പെടുത്തി അനുമതി നല്‍കിയ ഇന്‍ഡോര്‍ സ്‌റ്റേഡിയം ഈ പദ്ധതിയോടൊപ്പം പൂര്‍ത്തിയാക്കും. അത്യാധുനിക ഫുട്‌ബോള്‍ ടര്‍ഫ്, ഹോക്കി ഗ്രൗണ്ട്,  വോളിബോള്‍ കോര്‍ട്ടുകള്‍, എട്ട് ലൈന്‍ സിന്തറ്റിക് ട്രാക്ക്്, നീന്തല്‍കുളം, റോളര്‍സ്‌കേറ്റിങ്, ഫെന്‍സിങ് തുടങ്ങിയവയ്ക്കുള്ള സൗകര്യമുണ്ടാവും.

RELATED STORIES

Share it
Top