പതിറ്റാണ്ടുകളുടെ കാത്തിരിപ്പ്: പ്രേമലത ഇനി ഇന്ത്യക്കാരി

പാലക്കാട്: പതിറ്റാണ്ടുകളുടെ അദ്ധ്വാനത്തിനും കാത്തിരിപ്പിനും അവസാനമായി പ്രേമലത ഇനി മുതല്‍ ഇന്ത്യക്കാരി. സുല്‍ത്താന്‍പേട്ട സ്വദേശിനിയായ ആര്‍ പ്രേമലത 1962 ല്‍ മലേഷ്യയിലാണ്  ജനിച്ചത്. വിദ്യാഭ്യാസത്തിനായി 1970 ല്‍ രക്ഷിതാക്കളുടെ ജന്മനാടായ പാലക്കാടെത്തി. തുടര്‍ന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി പാലക്കാട് സ്വദേശി രാജ്കുമാറിനെ വിവാഹം ചെയ്തു. 1991 ല്‍ ഇന്ത്യന്‍ പൗരത്വത്തിനായി ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ചു. രണ്ടുവര്‍ഷം മുമ്പ് മലേഷ്യന്‍ പൗരത്വം  റദ്ദ് ചെയ്തു. പതിറ്റാണ്ടുകളുടെ ശ്രമഫലമായി പ്രേമലതയ്ക്ക് ഇന്ത്യന്‍ പൗരത്വം ലഭിച്ചു. ജില്ലാ കലക്റ്റര്‍ ഡോ. പി സുരേഷ് ബാബുവും ജില്ലാ പോലിസ് മേധാവി പ്രതീഷ്‌കുമാറും ചേര്‍ന്ന് പൗരത്വ സര്‍ട്ടിഫിക്കറ്റ് കൈമാറി.

RELATED STORIES

Share it
Top