പതിമൂന്നുകാരിയെ നിരന്തരമായി പീഡിപ്പിച്ച പാസ്റ്റര്‍ക്ക് ജീവപര്യന്തംതൃശ്ശൂര്‍: പതിമൂന്നുകാരിയെ നിരന്തരം പീഡിപ്പിച്ച പാസ്റ്റര്‍ക്ക് ജീവപര്യന്തം തടവ്. തൃശ്ശൂര്‍ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. പീച്ചി സാല്‍വേഷന്‍ ആര്‍മി പള്ളിയിലെ പാസ്റ്ററായിരുന്ന കോട്ടയം നെടുങ്കണ്ടം സനില്‍ കെ ജയിംസിനാണ് ശിക്ഷ ലഭിച്ചിരിക്കുന്നത്. ഇപ്പോള്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണ് സനിലുള്ളത്. 2013ല്‍ പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കേസില്‍ പോക്‌സോ നിയമപ്രകാരം സനിലിനെ 40 വര്‍ഷം വര്‍ഷത്തേക്ക് തടവിന് വിധിച്ചിരുന്നു. അതേസമയം, 2014ല്‍ നടത്തിയ പീഡനക്കേസിലാണ് ഇപ്പോള്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. പാസ്റ്റര്‍ പീഡിപ്പിച്ച കാര്യം ചൈല്‍ഡ് വെല്‍ഫെയര്‍ സമിതി മുമ്പാകെ വെളിപ്പെടുത്തിയതോടെയാണ് സനിലിനെ അറസ്റ്റ് ചെയ്യുന്നത്.

[related]

RELATED STORIES

Share it
Top