പതിമൂന്നുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിചെറുതോണി: പതിമൂന്നു വയസ്സുകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കരിമ്പന്‍ മണിപ്പാറ കൊച്ചിയില്‍ സിബിയുടെ മകന്‍ സെബിന്‍ ആണ് മരിച്ചത്. വീടിന് സമീപത്തെ കുന്നിന്‍ ചെരുവിലെ കശുമാവിലാണ് വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് 4 മണിമുതല്‍ സൈബിനെ കാണാനില്ലായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ രാത്രി 7 മണിയോടുകൂടിയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
കരിമ്പന്‍ സെന്റ് തോമസ് സ്‌കൂളില്‍ നിന്ന് ആറാം ക്ലാസ് പാസ്സായ സൈബിന്‍ മണിപ്പാറ സ്‌കൂളില്‍ ഏഴാം ക്ലാസിലേക്ക് ചേര്‍ന്നിരുന്നു.
മാതാവ് ഷൈനി. സഹോദരങ്ങള്‍: മാത്യൂസ്, ജോസഫ്. മൃതദ്ദേഹം ഇടുക്കി ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മരണ കാരണം വ്യക്തമല്ല.

RELATED STORIES

Share it
Top