പതിനൊന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

അഞ്ചല്‍: വീട്ടിന് സമീപത്തെ കുളിക്കടവില്‍ കുളിച്ച് കൊണ്ടിരുന്ന പതിനൊന്നുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 35കാരനെ ഏരൂര്‍ പോലിസ് അറസ്റ്റ് ചെയ്തു. ഏരൂര്‍ വിളക്കുപാറ ദര്‍ഭപ്പണയില്‍ പൊയകവിള വീട്ടില്‍ സുഭാഷ് (35) ആണ് അറസ്റ്റിലായത്. സഭവം റിപ്പോര്‍ട്ട് ചെയാന്‍ എത്തിയ മാധ്യമ പ്രവര്‍ത്തകരോട് ഏരൂര്‍ എസ്‌ഐ തട്ടികയറുകയും ചെയ്തു. പ്രതിയെ സംരക്ഷിക്കാന്‍ ഏരൂര്‍ എസ്‌ഐ ശ്രമിക്കുന്നതായി ആരോപണമുണ്ട്്. കുട്ടിയുടെ നിലവിളി കേട്ട് പരിസരവാസികള്‍ ഓടിയെത്തിയപ്പോഴേക്കും സുഭാഷ് ഓടിമറഞ്ഞു. പെണ്‍കുട്ടിയുടെ രക്ഷാകര്‍ത്താക്കളുടെ പരാതിയെത്തുടര്‍ന്ന് ഏരൂര്‍ എസ്‌ഐ കെജി ഗോപകുമാറിന്റെ നേതൃത്വത്തില്‍ പോലിസ് നടത്തിയ തിരച്ചിലിലാണ് പ്രതിയെ പിടികൂടിയത്.

RELATED STORIES

Share it
Top