പതിനൊന്നുകാരിക്ക് പീഡനം; രണ്ടുപേര്‍ അറസ്റ്റില്‍

ചെറുപുഴ: ചെറുപുഴ പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ പതിനൊന്നുകാരിയോട് ലൈംഗികാതിക്രമം കാട്ടിയെന്ന പരാതിയില്‍ വയോധികന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍. പാലാവയല്‍ സ്വദേശി പി നാരായണന്‍ (60), പുളിങ്ങോം സ്വദേശി കെ സുനില്‍ (25) എന്നിവരെയാണ് എസ്‌ഐ പി സുകുമാരന്‍ പിടികൂടിയത്.
ആഴ്ചകള്‍ക്ക് മുമ്പ് ചൈല്‍ഡ് ലൈനില്‍ ഇതുസംബന്ധിച്ച പരാതി ലഭിച്ചിരുന്നു. തുടരന്വേഷണത്തില്‍ ഇപ്പോള്‍ അറസ്റ്റിലായവരടക്കം ഏതാനും പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വിട്ടയക്കുകയായിരുന്നു.
എന്നാല്‍ എടപ്പാളിലും പയ്യന്നൂരിലുമുണ്ടായ സമാനസംഭവങ്ങളില്‍ പോലിസ് നടപടി വൈകിയത് കടുത്ത പ്രതിഷേധത്തിനിടയാക്കിയ സാഹചര്യത്തിലാണ് നേരത്തെ ചോദ്യംചെയ്ത് വിട്ടവരില്‍ രണ്ടുപേരെ പോക്‌സോ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്ത്. പ്രതികളെ പയ്യന്നൂര്‍ ഫസ്റ്റ്ക്ലാസ്സ് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

RELATED STORIES

Share it
Top