പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയ യുവാവിനെതിരേ കൂടുതല്‍ തെളിവുകള്‍

കോഴിക്കോട്: പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പിടിയിലായ ഇരുപതുകാരന്‍ ഇതിനു മുമ്പും നിരവധി തട്ടിപ്പുകള്‍ നടത്തിയതായി പോലിസ്.
ചേവായൂരിലെ പിതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി വിവിധ സ്ഥലങ്ങളില്‍ പാര്‍പ്പിച്ച സംഭവവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിലാണ് എറണാകുളം സ്വദേശിയായ ഫയാസ് മുബീന്‍ സമാനമായ തട്ടിപ്പുകള്‍ നടത്തിയതായി വിവരം ലഭിച്ചത്. കുമ്പളയിലെ രണ്ട് സ്ഥലത്തെ ചെറിയ വീട്ടില്‍ താമസിക്കുന്ന ഫയാസ് താന്‍ ഡിജെയാണെന്ന് പരിചയപ്പെടുത്തി സാമൂഹ്യമാധ്യമങ്ങള്‍ വഴി സ്ത്രീകളേയും പെണ്‍കുട്ടികളേയും വശീകരിച്ച് തട്ടിപ്പു നടത്തുകയാണ് പതിവ്. ഇതിനായി മോര്‍ഫ് ചെയ്ത ചിത്രങ്ങളും തന്റേതാണെന്ന നിലയില്‍ പ്രചരിപ്പിച്ചിരുന്നു.
പ്രായപൂര്‍ത്തിയാവാത്ത നിരവധി പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ യാഥാര്‍ഥ്യമറിയാതെ ഫയാസിന്റെ വലയില്‍ വീണതായി സൂചനയുണ്ട്. പത്തുമാസത്തില്‍ അധികമായി കോഴിക്കോട്ടെ സ്വകാര്യ തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ പഠിച്ചുവരികയാണ് ഇയാള്‍.
ഇതിനിടയിലാണ് പതിനേഴുകാരിയെ പരിചയപ്പെട്ടത്. പ്രണയം നടിച്ച് പെണ്‍കുട്ടിയുമായി നാടുവിടുകയായിരുന്നു.പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ മംഗലാപുരത്തുനിന്നും ചേവായൂര്‍ പോലിസ് ഫായിസിനെ അറസ്റ്റ് ചെയ്തത്.
ആഢംബര ജീവിതത്തിനായി നിരവധി ബൈക്കുകളും ഇയാള്‍ മോഷ്ടിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top