പതിനാലുകാരിക്ക് പീഡനം, ഒത്താശ ചെയ്ത മാതാവും അറസ്റ്റില്‍

മലപ്പുറം: മങ്കടയില്‍ പതിനാലുകാരിയെ ഓട്ടോ െ്രെഡവറായ യുവാവ് പീഡിപ്പിച്ചെന്ന കേസില്‍ കുട്ടിയുടെ മാതാവിനെയും പോലിസ് അറസ്റ്റ് ചെയ്തു. മകളെ പീഡിപ്പിക്കാന്‍ അമ്മയുടെ സഹായം ലഭിച്ചുവെന്ന് അന്വേഷണത്തില്‍ വ്യക്തമായതിനെ തുടര്‍ന്നാണ് അറസ്റ്റ്. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ഓട്ടോ െ്രെഡവറെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.മങ്കട എസ്‌ഐ കെ.സതീഷ്, വനിതാ സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ ജ്യോതി, ബിന്ദു, ഷംസുദ്ദീന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതിയെ മഞ്ചേരിയിലുള്ള സ്‌പെഷ്യല്‍ പോക്‌സോ കോടതിയില്‍ ഹാജരാക്കി.

RELATED STORIES

Share it
Top