പതജ്ഞലി ഉല്‍പ്പന്നങ്ങളില്‍ ഭക്ഷ്യയോഗ്യമല്ലാത്ത പദാര്‍ഥങ്ങള്‍: ഗുണമേന്മാ പരിശോധനയില്‍ പരാജയംന്യൂഡല്‍ഹി: പതജ്ഞലിയുടെ പ്രശസ്തമായ ശിവലിംഗിബീജ് (സ്ത്രീകളുടെ പ്രത്യുല്‍പ്പാദന ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള മരുന്ന്), ദിവ്യഅംല ജ്യൂസ് (നെല്ലിക്കാജ്യൂസ്) എന്നിവ ഗുണമേന്മാ പരിശോധനയില്‍ പരാജയപ്പെട്ടു. ശിവലിംഗീബീജിലെ 31 ശതമാനം പദാര്‍ത്ഥങ്ങളും ഭക്ഷ്യയോഗ്യമല്ലാത്തവയാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പതജ്ഞലി ഉല്‍പ്പന്നങ്ങള്‍ കൂടാതെ അവിപത്രിക ചൂര്‍ണ, തലിസാദ്യ ചൂര്‍ണ, പുഷ്യനുഗ ചൂര്‍ണ, ലവന്‍ ഭാസ്‌കര്‍ ചൂര്‍ണ, യോഗ്‌രാജ് ഗുഗുളു, ലക്ഷ ഗുഗുളു എന്നീ ഉല്‍പ്പന്നങ്ങളും ഗുണമേന്മ പരിശോധനയില്‍ പരാജയപ്പെട്ടിട്ടുണ്ട്. ഇന്ത്യയില്‍ ലഭ്യമായ 40 ശതമാനം ആയുര്‍വേദ ഉല്‍പ്പന്നങ്ങള്‍ക്കും അടിസ്ഥാന ഗുണമേന്മ പോലുമില്ലെന്നാണ് കണ്ടെത്തല്‍. ഉത്തരാഖണ്ഡ് സര്‍ക്കാരിന് കീഴിലെ ഹരിദ്വാറിലെ ആയുര്‍വേദയുനാനി ഓഫീസാണ് പരിശോധന നടത്തിയത്. അതേസമയം പരിശോധനാഫലം പതജ്ഞലിയുടെ മാനേജിംഗ് ഡയറക്ടര്‍ ആചാര്യ ബാലകൃഷ്ണ നിഷേധിക്കുകയാണ്. പൂര്‍ണമായും പ്രകൃതിദത്തമായ വിത്തുകൊണ്ടാണ് ഇവയുണ്ടാക്കുന്നതെന്നാണ് ബാലകൃഷ്ണ പറയുന്നത്.

[related]

RELATED STORIES

Share it
Top