പണിയെടുക്കാത്ത ഉദ്യോഗസ്ഥരെ പിരിച്ചുവിടാനും ശമ്പളം തടയാനും നിയമം വേണം: മന്ത്രി സുധാകരന്‍

കായംകുളം: പണിയെടുക്കാത്ത  ഉദ്യോഗസ്ഥരെ പിരിച്ചുവിടാനും ശമ്പളം തടയാനും നിയമം ഉണ്ടാകണമെന്ന് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. നവീകരിച്ച കായംകുളം നഗരസഭാ ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ മനോഭാവത്തില്‍ മാറ്റം വന്നാല്‍ മാത്രമേ വികസനം സാധ്യമാകുകയുള്ളു. ഉദ്യോഗസ്ഥര്‍ ഇതുവരെയും മാറാന്‍ തയ്യാറായിട്ടില്ല. ഇത് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മങ്ങല്‍ ഏല്‍പ്പിച്ചിരിക്കുകയാണ്. ജനപ്രതിനിധികളുടെ പ്രവര്‍ത്തനം വിലയിരുത്തുവാന്‍ തിരഞ്ഞെടുപ്പ് പോലുള്ള സംവിധാനങ്ങള്‍ ഉണ്ട്. ഇതുമൂലം ജനപ്രതിനിധികളുടെ മനോഭാവത്തില്‍ വ്യത്യാസം കണ്ടെത്താന്‍ കഴിയും.
എന്നാല്‍ ഇത്തരത്തില്‍ ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനത്തെ വിലയിരുത്തുവാന്‍ സംവിധാനം ഇല്ലാത്തതാണ് അവരുടെ മനോഭാവത്തില്‍ മാറ്റം വരാതിരിക്കാന്‍ കാരണം. 40 കോടി രൂപാ മുടക്കി കായംകുളം പുനലൂര്‍ റോഡ്ആധുനികവല്‍ക്കരിക്കുന്നതിനുള്ള പദ്ധതി  നടപ്പിലാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.  സംസ്ഥാന സര്‍ക്കാര്‍ കേരളത്തില്‍ കോടിക്കണക്കിന് രൂപയുടെ റോഡ് വികസനമാണ്  നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. വികസനത്തില്‍ രാഷ്ട്രീയം പാടില്ല എന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്.
ഭരണ പ്രതിപക്ഷ എംഎല്‍മാര്‍ പ്രതിനിധീകരിക്കുന്നഎല്ലാ മണ്ഡലങ്ങളിലും രാഷ്ട്രീയ വ്യത്യാസമില്ലാതെവികസന പദ്ധതികള്‍ നടപ്പാക്കി വരുന്നു പദ്ധതികള്‍ നടപ്പാക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ പരിശീലനം ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ ആര്‍ജ്ജവത്തോടെ പ്രവര്‍ത്തിച്ചാല്‍ വികസന രംഗം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ കഴിയും.
നഗരസഭാ ചെയര്‍മാന്‍ അഡ്വഎന്‍ ശിവദാസന്‍ അദ്ധ്യക്ഷത വഹിച്ചു.പ്ലാസ്റ്റിക് ഷെഡിങ്് യൂനിറ്റ്, മെറ്റീരിയല്‍ ഫെസിലിറ്റി സെന്റര്‍ എന്നിവയുടെ ഉദ്ഘാടനം അഡ്വ യു പ്രതിഭാഹരി എം എല്‍ എ നിര്‍വഹിച്ചു.
വൈസ് ചെയര്‍പേഴ്‌സണ്‍ ആര്‍ ഗിരിജ , കേരളാ അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സുള്‍ഫിക്കര്‍ മയൂരി ,ആറ്റകുഞ്ഞ്, ഷീബാ ദാസ് ,സജ്‌നാഷെഹീര്‍, കരിഷമ ഹാഷിം, ഷാമിലാ അനിമോന്‍, യു മുഹമ്മദ്, എസ് കേശു നാഥ്, പി അരവിന്ദാക്ഷന്‍, മുഹമ്മദ് കുഞ്ഞ്, എന്‍ സത്യന്‍, ഹനീഫ, സക്കീര്‍ മല്ലഞ്ചേരി ,മിനി സലിം ,അസിസ്റ്റന്റ് എന്‍ജിനിയര്‍ എന്‍ ഷൈനി, നഗരസഭ സെക്രട്ടറി എല്‍ എസ് സജി  പങ്കെടുത്തു.

RELATED STORIES

Share it
Top