പണത്തിനു മുന്നില്‍ പിതാക്കന്‍മാര്‍ക്ക് ശബ്ദമില്ലെന്ന് കന്യാസ്ത്രീയുടെ സഹോദരി

കൊച്ചി: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ പണത്തിനു മുകളില്‍ പിതാക്കന്‍മാരുടെ ശബ്ദമുയരില്ലെന്നു പീഡനത്തിനിരയായ കന്യാസ്ത്രീയുടെ സഹോദരി. സമരം ശക്തമാവുമ്പോഴും സഭയിലെ പിതാക്കന്‍മാര്‍ തുടരുന്ന മൗനം ഏറെ വേദനിപ്പിക്കുന്നു. ഫ്രാങ്കോ മുളയ്ക്കലി ന്റെ അറസ്റ്റ് ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ ഹൈക്കോടതി ജങ്ഷനില്‍ നടത്തുന്ന സമരത്തിന്റെ ഒമ്പതാം ദിവസമായ ഇന്നലെ വേദിയിലെത്തി സംസാരിക്കുകയായിരുന്നു അവര്‍. കത്തോലിക്കാ സഭയിലെ പിതാക്കന്‍മാര്‍ പിന്തുണ നല്‍കുമെന്നു പ്രതീക്ഷിച്ചിരുന്നു. പിതാക്കന്‍മാര്‍ പിന്തുണച്ച് ഒരുവാക്ക് സംസാരിച്ചിരുന്നുവെങ്കില്‍ കുടുംബത്തിനും സഹോദരങ്ങള്‍ക്കും ഇത്രയും വേദനയുണ്ടാവില്ലെന്നും അവര്‍ പറഞ്ഞു. ഇവിടെ കാര്യങ്ങള്‍ നിശ്ചയിക്കുന്നതു ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ പണത്തിന്റെ ശക്തിയാണ്. പണത്തിനു മുകളില്‍ പരുന്തും പറക്കില്ലെന്ന് പറയുന്നതു പോലെ ബിഷപ്പിന്റെ പണത്തിന് മുകളില്‍ കത്തോലിക്കാ സഭയിലെ മറ്റ് പിതാക്കന്‍മാര്‍ വായ് തുറക്കുമെന്ന് ഇനി കരുതുന്നില്ലെന്നും സഹോദരി പറഞ്ഞു.

RELATED STORIES

Share it
Top