പണം നല്‍കി വാര്‍ത്ത: കോടതിയില്‍ ഹരജി

ന്യൂഡല്‍ഹി: പണം നല്‍കി വാര്‍ത്ത പ്രസിദ്ധീകരിക്കല്‍, രാഷ്ട്രീയ പരസ്യങ്ങള്‍ എന്നിവയെ ക്കുറിച്ച് ദേശീയ നിയമ കമ്മീഷന്‍, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍, പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ എന്നിവരുടെ ശുപാര്‍ശ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു സുപ്രിംകോട—തിയില്‍ പൊതുതാല്‍പര്യ ഹരജി. രാഷ്ട്രീയ പരസ്യങ്ങളും വാര്‍ത്താ ഉള്ളടക്കവും വ്യക്തമായി നിര്‍വചിച്ചു കൊണ്ടുള്ള മാര്‍ഗനിര്‍ദേശം നിലനില്‍ക്കുന്നുണ്ടെങ്കിലും അവയെല്ലാം അട്ടിമറിക്കപ്പെടുകയോ, അവഗണിക്കുകയോ ചെയ്യുകയാണെന്നാണു ദേശീയ നിയമ കമ്മീഷന്റെ തിരഞ്ഞെടുപ്പു പരിഷ്‌കരണവുമായി ബന്ധപ്പെട്ട 255ാം റിപോര്‍ട്ട് പറയുന്നത്. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാന്‍ പണം നല്‍കുന്നത്, വാര്‍ത്ത നല്‍കാന്‍ പണം സ്വീകരിക്കുന്നത്, രാഷ്ട്രീയ പരസ്യങ്ങള്‍ എന്നിവയുടെ നിര്‍വചനം ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ രണ്ടില്‍ ഉള്‍പ്പെടുത്തണമെന്നാണു കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നത്. വഞ്ചനാപരമായ രാഷ്ട്രീയ പരസ്യങ്ങള്‍ നിയന്ത്രിക്കുന്നതിന് എല്ലാ തരത്തിലുള്ള മാധ്യമങ്ങള്‍ക്കും വ്യവസ്ഥകള്‍ ഉണ്ടാക്കണമെന്നു ശുപാര്‍ശയില്‍ പറഞ്ഞിരുന്നു. സമാനമായ ശുപാര്‍ശകളാണു കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷനും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയും മുന്നോട്ട് വച്ചത്. കൂടാതെ, 1951ലെ ജനപ്രാതിനിധ്യ നിയമ പ്രകാരം ഇവ അഴിമതിയായി പ്രഖ്യാപിക്കണമെന്നാണു ഹരജിയിലെ മറ്റൊരാവശ്യം.

RELATED STORIES

Share it
Top