പണം തട്ടിയെടുത്ത കേസില്‍ നാലു പേര്‍ അറസ്റ്റില്‍കൊല്ലങ്കോട്: കള്ള് ഷാപ്പ് തൊഴിലാളിയുടെ ബാഗ് തട്ടിയെടുത്ത് 48000 രൂപ കൈക്കലാക്കിയ കേസില്‍ നാല് പേരെ കൊല്ലങ്കോട് പോലീസ് അറസ്റ്റു ചെയ്തു.പയ്യല്ലൂര്‍ കൊമ്പന്‍കാട് കള്ളുഷാപ്പിലെ ജീവനക്കാരനായ ഊട്ടറ ഗായത്രി  111ലൈനിലെ കേശവന്‍ മകന്‍ രാധാകൃഷ്ണന്‍ (52 ) നിന്നുമാണ് പണ്ടമടങ്ങിയ ബാഗ് നാല്‍വര്‍ സംഘം തട്ടിയെടുത്തത്്.വണ്ടിത്താവളം നന്ദിയോട് മേക്കപ്പാടം പ്രസാദ് 31, നല്ലേപ്പുള്ളി എരിശ്ശേരി സജിത്ത് 29, കൊടുമ്പ് ഓലശ്ശേരി നായര്‍ കാട് സുഭാഷ് 25, കൊടുമ്പ് പാലയങ്കാട് അജിത്ത് 19 എന്നിവരെയാണ് കൊല്ലങ്കോട് പോലീസ് പിടികൂടിയത്.ഇവരില്‍ നിന്നും 32000 രൂപയും കണ്ടെത്തി .കഴിഞ്ഞയാഴ്ച്ച ഷാപ്പ് പൂട്ടി ഊട്ടിയിലുള്ള വീട്ടിലേക്ക് പോകുന്ന വഴി ല്‍ വെച്ച് കാറില്‍ പിന്‍തുടര്‍ന്ന് വന്നാണ് പണം അടങ്ങിയ ബാഗ് തട്ടിയെടുത്തതെന്ന് പറയുന്നു. സി ഐ എസ് എന്‍ സലീഷ് , അഡീഷണല്‍ എസ് ഐ കുട്ടുമണി, എസ് സി പി ഒ ജയകുമാര്‍ ,ഗംഗാധരന്‍, സുനില്‍, സി പി ഒ മാരായ രതീഷ്, നാസര്‍ എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്.

RELATED STORIES

Share it
Top