പണം കൈവശം വയ്ക്കല്‍: പരിധി ഒരു കോടിയായി ഉയര്‍ത്തണമെന്ന്

അഹ്മദാബാദ്: വ്യക്തികള്‍ക്കു പണം കൈവശം വയ്ക്കാനുള്ള പരിധി 20 ലക്ഷം രൂപയില്‍ നിന്ന് ഒരു കോടിയായി ഉയര്‍ത്തണമെന്ന് നിര്‍ദേശം. കള്ളപ്പണം സംബന്ധിച്ച് അന്വേഷണം നടത്തുന്ന പ്രത്യേക സംഘമാണ് കേന്ദ്രസര്‍ക്കാരിനു മുന്നില്‍ ഈ നിര്‍ദേശം സമര്‍പ്പിച്ചത്. പിടിച്ചെടുക്കുന്ന കള്ളപ്പണം മുഴുവനും സര്‍ക്കാരിലേക്ക് കണ്ടുകെട്ടണമെന്ന നിര്‍ദേശവും ജസ്റ്റിസ് എം ആര്‍ ഷാ അധ്യക്ഷനായ സമിതി മുന്നോട്ടുവച്ചു. നിലവിലെ നിയമപ്രകാരം പിടിച്ചെടുത്ത കള്ളപ്പണത്തിന്റെ 40 ശതമാനം പിഴ അടച്ചാല്‍ പണം വിട്ടുനല്‍കണം. ഇത് ഒഴിവാക്കി പിടികൂടുന്ന മുഴുവന്‍ തുകയും സര്‍ക്കാര്‍ ഖജനാവിലേക്ക് കണ്ടുകെട്ടണമെന്നാണ് നിര്‍ദേശം.

RELATED STORIES

Share it
Top