പഠന നിലവാരം ഉയര്‍ത്തണം: കെ എന്‍ എ ഖാദര്‍ എംഎല്‍എ

മലപ്പുറം: സംസ്ഥാനത്ത് മികച്ച പഠന നിലവാരമുള്ള സ്‌കൂളുകളാണ് വേണ്ടതെന്നും അത്തരം അന്തരീക്ഷമാണ് ആദ്യം കുട്ടികള്‍ക്ക് നല്‍കേണ്ടതെന്നും കെ എന്‍ എ ഖാദര്‍ എംഎല്‍എ. കേരള റെക്കഗ്‌നൈസ്ഡ് സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍  ജില്ലാ സമ്മേളനം ഡിടിപിസി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ല പ്രസിഡന്റ് കെ വി മൂസക്കുട്ടി അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി കെ കെ ഷാജഹാന്‍ മുഖ്യപ്രഭാഷണം നടത്തി. പി കെ മുഹമ്മദ് ഹാജി, ഫാദര്‍ സോളമന്‍ ഒഐസി, ആര്‍ എം ബഷീര്‍, വി പി സെയ്തലവി, കുഞ്ഞു മൊയ്തീന്‍, ഹനീഫ പുതുപ്പറമ്പ്, മുജീബ് ചൂളക്കല്‍, പി വി മുഹമ്മദ് മൗലവി തുടങ്ങിയവര്‍ സംസാരിച്ചു.

RELATED STORIES

Share it
Top