പഠനം നിഷേധിച്ചതിനെതിരേ ദേശീയ ബാലാവകാശ കമ്മീഷന്‍

ബാലരാമപുരം: യൂനിഫോമിന്റെ പേരില്‍ വിദ്യാര്‍ഥികളുടെ സ്‌കൂള്‍ പ്രമോഷന്‍ തടഞ്ഞ നടപടിയില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ഇടപെട്ട് നടപടി സ്വീകരിക്കണമെന്നു ദേശീയ ബാലാവകാശ കമ്മീഷന്റെ നോട്ടീസ്.
തിരുവല്ലം ക്രൈസ്റ്റ് നഗര്‍ സ്‌കൂളിലെ ആറും രണ്ടും ക്ലാസുകളിലെ വിദ്യാര്‍ഥിനികളായ ബാലരാമപുരം സ്വദേശികളുടെ മൗലിക സ്വാതന്ത്ര്യം നിഷേധിക്കുന്ന സ്‌കൂള്‍ അധികൃതരുടെ നടപടിക്കെതിരേ ഇന്റര്‍ നാഷനല്‍ ഹ്യൂമന്‍ റൈറ്റ്‌സ് കമ്മീഷന്‍ കേരള ചാപ്റ്റര്‍ സെക്രട്ടറി നൗഷാദ് തെക്കയില്‍ നല്‍കിയ പരാതിയിലാണു ദേശീയ ബാലാവകാശ കമ്മീഷന്‍ സംസ്ഥാന ബാലാവകാശ കമ്മീഷന് നോട്ടീസ് നല്‍കിയത്.
മുസ്്‌ലിം വിഭാഗത്തിലെ വിദ്യാഥികളായ ഇരുവരും ഫുള്‍ക്കൈ യൂനിഫോം ധരിച്ച കാരണത്താല്‍ ഈ അധ്യയന വര്‍ഷം ഇവരുടെ സ്‌കൂള്‍ പ്രമോഷ ന്‍ തടഞ്ഞെന്നും പഠനം തുടരാ ന്‍ അനുവദിക്കുന്നില്ലെന്നും കാണിച്ചാണ് രക്ഷിതാവ് സംസ്ഥാന ബാലാവകാശ കമ്മീഷന്‍, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി, വിദ്യാഭ്യാസ മന്ത്രി, ഡിപിഐ എന്നിവര്‍ക്കു പരാതി നല്‍കിയത്. പ്രീ കെജി മുതല്‍ ഇതേ സ്‌കൂളില്‍ പഠനം നടത്തിവരുന്ന വിദ്യാര്‍ഥികള്‍ക്കു മതപരമായും മൗലികാവകാശമെന്ന നിലയില്‍ വസ്ത്രധാരണം നടത്തി പഠനം അനുവദിച്ചുവെങ്കി ല്‍ ഈ അധ്യയന വര്‍ഷം മുത ല്‍ പുതുതായി വന്ന പ്രിന്‍സിപ്പ ല്‍ അവകാശം നിഷേധിക്കുന്നതിനായി രക്ഷകര്‍ത്താവ് മുഹമ്മദ് സുനില്‍ പരാതിയില്‍ പറയുന്നു. അധ്യയന വര്‍ഷം തുടങ്ങി ഒന്നര മാസം പിന്നിട്ടിട്ടും കുട്ടികളുടെ പഠന കാര്യത്തില്‍ നിരന്തരം സ്‌കൂള്‍ അധികൃതരെ സമീപിച്ചിട്ടും നിഷേധ നിലപാടാണ് സ്വീകരിക്കുന്നത്. പഠന നിലവാരത്തില്‍ മുന്‍കാലങ്ങളില്‍ ഉന്നതനിലവാരം പുലര്‍ത്തിയിരുന്ന കുട്ടികള്‍ മാനസികമായി ഏറെ വിഷമത അനുഭവിച്ചുവരുന്നതായും സുനീ ര്‍ പരാതിയില്‍ പറയുന്നു.
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം മതപരമായ വേഷം ധരിച്ചതിന്റെ പേരില്‍ മുടങ്ങാതിരിക്കാന്‍ അധികാരികള്‍ക്ക് മുന്നിലും നിയമപരമായ നടപടികള്‍ക്കായി ഒരുങ്ങുകയാണ് സാമൂഹിക പ്രവര്‍ത്തകരും.

RELATED STORIES

Share it
Top