പഠനം നിര്‍ത്തല്‍: സ്വകാര്യ എന്‍ജി. കോളജുകള്‍ക്ക് പിഴ ഈടാക്കാം

തിരുവനന്തപുരം: എന്‍ജിനീയറിങ് പഠനം നിര്‍ത്തിപ്പോവുന്ന വിദ്യാര്‍ഥികള്‍ ഇനി മുതല്‍ കോളജുകള്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടെന്ന സര്‍ക്കാര്‍ ഉത്തവില്‍ നിന്നു സ്വകാര്യ, സ്വാശ്രയ കോളജുകളെ ഒഴിവാക്കി. ഉത്തരവിന്റെ പരിധിയില്‍ സര്‍ക്കാര്‍, സര്‍ക്കാര്‍ നിയന്ത്രിത, എയ്ഡഡ് കോളജുകള്‍ മാത്രമാണുള്ളത്. ഇതോടെ ഒരേ മേഖലയിലെ കോളജുകള്‍ക്ക് രണ്ടുതരം നിയമം നിലവില്‍വന്നു.എന്‍ജിനീയറിങ് പഠനം നിര്‍ത്തി മറ്റ് കോഴ്‌സുകള്‍ക്കു ചേരുന്നവരും കോഴ്‌സിനിടയില്‍ പഠനം അവസാനിപ്പിക്കുന്നവരുമായ വിദ്യാര്‍ഥികള്‍ കോളജിന് 75,000 നഷ്ടപരിഹാരം നല്‍കണം. ആദ്യ അധ്യയന വര്‍ഷം കഴിഞ്ഞാണ് കോഴ്‌സ് ഉപേക്ഷിക്കുന്നതെങ്കില്‍, കോഴ്‌സിന്റെ മുഴുവന്‍ വര്‍ഷത്തെയും ഫീസും അടയ്ക്കണം. ഈ വ്യവസ്ഥ മാറ്റണമെന്ന നിര്‍ദേശം ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യൂക്കേഷന്‍ നല്‍കിയതിനെ തുടര്‍ന്നാണു സര്‍ക്കാര്‍ ഉത്തരവിറക്കിയത്. എന്നിട്ടും പിഴ വ്യവസ്ഥ റദ്ദാക്കുന്ന ഉത്തരവിന്റെ പരിധിയില്‍ നിന്ന് സ്വകാര്യ, സ്വാശ്രയ കോളജുകളെ ഒഴിവാക്കുകയാണു സര്‍ക്കാര്‍ ചെയ്തത്. ഇയര്‍ഔട്ട് പ്രശ്‌നം രൂക്ഷമായതും എന്‍ജിനീയറിങ് ബിരുദധാരികള്‍ക്കു ജോലിസാധ്യതകള്‍കുറഞ്ഞതും പല വിദ്യാര്‍ഥികളെയും കോഴ്‌സ് നിര്‍ത്തിപ്പോവാന്‍ പ്രേരിപ്പിക്കുന്നുണ്ട്. ന്യായീകരിക്കാന്‍ കഴിയാത്ത പിഴ വ്യവസ്ഥ അവസാനിപ്പിക്കാന്‍ എഐസിടിഇ പറഞ്ഞിട്ടു പോലും സ്വകാര്യ കോളജുകള്‍ക്ക് അത് തുടര്‍ന്നും വാങ്ങാനുള്ള ഒത്താശയാണു സര്‍ക്കാര്‍ ചെയ്യുന്നതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

RELATED STORIES

Share it
Top