പട്ടേല്‍ പാകിസ്താന് കശ്മീര്‍ വാഗ്ദാനം ചെയ്തിരുന്നുവെന്ന് സൈഫുദ്ദീന്‍ സോസ്ന്യഡല്‍ഹി: സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ കശ്മീര്‍ പാകിസ്താന് വാഗ്ദാനം ചെയ്തിരുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സൈഫുദ്ദീന്‍ സോസ്. പ്രായോഗികവാദിയായ സര്‍ദാര്‍ പട്ടേല്‍ കശ്്മീര്‍ നല്‍കാമെന്ന് ലിയാഖത് ഖാനോട് പറഞ്ഞിരുന്നുവെന്നാണ് സോസ് പറഞ്ഞത്.  ''ഹൈദരാബാദിനെപ്പറ്റി സംസാരിക്കേണ്ട. കശ്മീരിനെക്കുറിച്ച് സംസാരിക്കാം. കശ്മീര്‍ എടുത്തുകൊള്ളൂ, ഹൈദരാബാദിനെപ്പറ്റി പറയരുത് '' എന്ന് പട്ടേല്‍ ഖാനോട് പറഞ്ഞിരുന്നുവെന്നാണ് സോസ് വിശദീകരിച്ചത്. ലിയാഖത് ഖാന്‍ ഒരു യുദ്ധത്തിനുള്ള തയാറെടുപ്പിലായിരുന്നെങ്കിലും സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അതിന് ഒരുക്കമല്ലായിരുന്നു-കശ്മീര്‍ എ ഗ്ലിംപ്‌സ് ഓഫ് ഹിസ്റ്ററി ആന്‍ഡ് ദ സ്‌റ്റോറി ഓഫ് സ്ട്രഗിള്‍ എന്ന തന്റെ പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സോസ്.

RELATED STORIES

Share it
Top