പട്ടേല്‍ നേതാക്കള്‍ക്ക് എതിരായ കേസുകള്‍ പിന്‍വലിക്കണം

അഹ്മദാബാദ്: ഗുജറാത്തില്‍ പട്ടേല്‍ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരേ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കേസുകള്‍ പിന്‍വലിക്കാത്തപക്ഷം സംസ്ഥാനതല പ്രക്ഷോഭത്തിനു തുടക്കംകുറിക്കുമെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭരത്‌സിങ് സോളങ്കി അറിയിച്ചു.
ബിജെപി സര്‍ക്കാര്‍ പട്ടേല്‍ നേതാക്കള്‍ക്കെതിരേ രാജ്യദ്രോഹമടക്കമുള്ള കുറ്റങ്ങളാണു ചുമത്തിയിരിക്കുന്നതെന്ന് മറ്റൊരു കോണ്‍ഗ്രസ് നേതാവ് സിദ്ധാര്‍ഥ പട്ടേല്‍ പറഞ്ഞു.
പട്ടേല്‍ സമുദായത്തെ ഒബിസി വിഭാഗത്തില്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടു നടത്തിയ പ്രക്ഷോഭത്തിനു ശേഷമുണ്ടായ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മികച്ച വിജയം നേടിയിരുന്നു. പ്രതിപക്ഷം നേടിയ മികച്ച വിജയം സംസ്ഥാന സര്‍ക്കാരിന്റെ സംവരണവിരുദ്ധ നിലപാടിനുള്ള മറുപടിയാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

RELATED STORIES

Share it
Top