പട്ടിദാര്‍ അനാമത്ത് ആന്തോളന്‍ സമിതിയിലേക്ക് സ്വാഗതം: ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലിനെ സ്വാഗതം ചെയ്ത് ഹാര്‍ദിക് പട്ടേല്‍

അഹമ്മദാബാദ്: പട്ടിദാര്‍ അനാമത്ത് ആന്തോളന്‍ സമിതിയിലേക്ക് ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലിനെ സ്വാഗതം ചെയ്ത് ഹാര്‍ദിക് പട്ടേല്‍. പാര്‍ട്ടിയ്ക്ക് വേണ്ടി കഠിനാധ്വാനം നടത്തിയിട്ടും ബിജെപി പരിഗണിക്കുന്നില്ലെങ്കില്‍ അദ്ദേഹത്തിന് തങ്ങള്‍ക്കൊപ്പം ചേരാമെന്ന് ഹാര്‍ദിക് പറഞ്ഞു.നേരത്തെ ധനകാര്യം, നഗരവികസനം, പെട്രോളിയം എന്നീ മൂന്ന് പ്രധാന സ്ഥാനങ്ങളില്‍ നിന്ന് നിതിന്‍ പട്ടേലിനെ മാറ്റിയിരുന്നു. മറ്റ് മന്ത്രിമാര്‍ക്ക് ഓഫിസ് അനുവദിച്ചിട്ടും ഗാന്ധിനഗറില്‍ നിതിന്‍ പട്ടേലിന് ഓഫിസ് അനുവദിക്കുകയും ചെയ്തിരുന്നില്ല. മാത്രമല്ല ഇതുവരെയും നിതിന്‍ ഓഫിസിലെത്തി ചുമതലയേറ്റെടുത്തിട്ടില്ല. മുതിര്‍ന്ന നേതാവായ നിതിന്‍ പട്ടേലിനെ ബിജെപി ബഹുമാനിക്കുന്നില്ലെന്നും അദ്ദേഹത്തിന് എല്ലാവരും പിന്തുണ നല്‍കണമെന്നും ഹാര്‍ദിക് പറഞ്ഞു. നിതിന്‍ പട്ടേലിനൊപ്പം 10 എംഎല്‍എ മാര്‍ പാര്‍ട്ടി വിടാന്‍ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ടെന്നും ഹാര്‍ദിക് പറയുന്നു.അവരെ പിന്തുണയ്ക്കാന്‍ തങ്ങള്‍ തയ്യാറാണ്. അവരെ സ്വാഗതം ചെയ്യാനും ഉചിതമായ സ്ഥാനങ്ങള്‍ നല്‍കാനും കോണ്‍ഗ്രസിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top