പട്ടിണി മരണം: കുട്ടികളിലൊരാളുടെ അക്കൗണ്ടില്‍ 1,800 രൂപ

ബാലന്‍സ്‌ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച് പട്ടിണി കിടന്ന് മരിച്ച കുട്ടികളിലൊരാളായ മാനസിയുടെ അകൗണ്ടില്‍ 1,800 രൂപ ബാലന്‍സ് ഉള്ളതായി രേഖകള്‍. സ്‌കൂള്‍ സ്‌കോളര്‍ഷിപ്പുകള്‍ ലഭ്യമാക്കുന്നതിനായി സ്‌കൂളില്‍ നിന്ന് തന്നെ എടുത്ത് നല്‍കിയ വിദ്യാര്‍ഥി അക്കൗണ്ടാണിത്.
എട്ട് വയസ്സുകാരിയായ മാനസി പുര്‍വി ദില്ലി നഗറിലെ സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയാണ്. ഇവിടുത്തെ ഉച്ചഭക്ഷണ പട്ടികയില്‍ പേരുള്ളയാളുമാണ്. എന്നാല്‍ ജൂലൈയില്‍ രണ്ട് ദിവസം മാത്രമാണ് ഈ കുട്ടി സ്‌കൂളില്‍ പോയത്. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും ഇത്തരമൊരു അനുഭവം നേരിടുന്നതില്‍ ദാരുണമായി പരാജയപ്പെട്ടുവെന്ന് വേണം കരുതാന്‍.
കഴിഞ്ഞദിവസമാണ് രാജ്യത്തെ ഞെട്ടിച്ച് ഡല്‍ഹിയില്‍ മാനസി(8), ഷിക(4), പാറുല്‍(2) എന്നീ പെണ്‍കുട്ടികള്‍ പട്ടിണികിടന്ന് മരിച്ചത്.

RELATED STORIES

Share it
Top