പട്ടിണിക്കഞ്ഞി വീഴ്ത്തല്‍ സമരം ആരംഭിച്ചുആലപ്പുഴ: ഏപ്രില്‍, മെയ് മാസങ്ങളിലെ പെന്‍ഷന്‍ അടിയന്തരമായി വിതരണം ചെയ്യുക, പെന്‍ഷന്‍ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കുക, എല്ലാ മാസവും ആദ്യ പ്രവര്‍ത്തി ദിവസം പെന്‍ഷന്‍ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ബസ് സ്റ്റേഷനില്‍ പട്ടിണി കഞ്ഞി വച്ച് സമരവും ആരംഭിച്ചു. പെന്‍ഷന്‍കാര്‍ നടത്തുന്ന ന്യായമായ സമരം അടിയന്തരമായി ഗതാഗതവകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ധര്‍ണയും കഞ്ഞിവയ്പ്പ് സമരവും ഉദ്ഘാടനം ചെയ്തുകൊണ്ട് ആലപ്പുഴ മുനിസിപ്പല്‍ ചെയര്‍മാന്‍ തോമസ് ജോസഫ് ആവശ്യപ്പെട്ടു.സമരപരിപാടികള്‍ക്ക് യൂനിറ്റ് പ്രസിഡന്റ് ബേബി പാറക്കാടന്‍ അധ്യക്ഷത വഹിച്ചു.  ജില്ലാ ഖജാഞ്ചി എ പി ജയപ്രകാശ്, വി രാധാകൃഷ്ണന്‍, എം പി പ്രസന്നന്‍, കെ എം സിദ്ധാര്‍ത്ഥന്‍, വി പി പവിത്രന്‍, ജി തങ്കമണി, ബി ഗോപകുമാര്‍, എം അബൂബക്കര്‍, പി എ കൊച്ചുചെറുക്കന്‍ നേതൃത്വം നല്‍കി.

RELATED STORIES

Share it
Top