പട്ടിക ജാതി (അതിക്രമം തടയല്‍) നിയമഭേദഗതി: ഇടക്കാല സ്റ്റേ അനുവദിച്ചില്ലന്യൂഡല്‍ഹി : എസ്‌സി, എസ്ടി (അതിക്രമം തടയല്‍) നിയമത്തില്‍ ഭേദഗതി വരുത്തി സുപ്രിംകോടതി പുറപ്പെടുവിച്ച വിധിയില്‍ ഇടക്കാല സ്‌റ്റേ അനുവദിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. സുപ്രിംകോടതി ഉത്തരവിനെതിരേ കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ പുനപ്പരിശോധനാ ഹരജി പ്ത്തുദിവസത്തേക്ക് കോടതി മാറ്റിവെച്ചു. കേസില്‍ ഇടക്കാല സ്റ്റേ അനുവദിക്കണമെന്ന അറ്റോര്‍ണി ജനറലിന്റെ ആവശ്യം തള്ളിയ കോടതി കേസില്‍ അഭിപ്രായം അറിയിക്കാന്‍ മറ്റു കക്ഷികള്‍ക്ക് അനുമതി നല്‍കിയിട്ടുമുണ്ട്.
എസ്‌സി, എസ്ടി (അതിക്രമം തടയല്‍) നിയമത്തില്‍ ഭേദഗതി വരുത്തിയ്ത്് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദലിത് സംഘടനകള്‍ കഴിഞ്ഞ ദിവസം നടത്തിയ ഭാരത് ബന്ദില്‍ വ്യാപക അക്രമമുണ്ടായിരുന്നു. സമാധാനപരമായി പ്രതിഷേധിച്ച സമരക്കാര്‍ക്കു നേരെ ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങളില്‍ പോലിസ് വെടിവയ്പ് നടത്തുകയായിരുന്നു.

RELATED STORIES

Share it
Top