പട്ടികജാതി സര്‍ട്ടിഫിക്കറ്റിനായുള്ള കാത്തിരിപ്പ് രണ്ടാഴ്ചയായി തുടരുന്നു

കൊല്ലങ്കോട്: പട്ടികജാതി പട്ടികവര്‍ഗ സര്‍ട്ടിഫിക്കറ്റിനായി അക്ഷയ കേന്ദ്രം വഴി അപേക്ഷ നല്‍കിയിട്ടും സര്‍ട്ടിഫിക്കറ്റ് അനുവദിച്ച് കിട്ടാതെ രണ്ടാഴ്ച പിന്നിടുന്നു. ചിറ്റൂര്‍ താലൂക്ക് താഹസില്‍ദാരാണ് സര്‍ട്ടിഫിക്കറ്റ് അനുവദിച്ച് നല്‍കേണ്ടത്. താലൂക്കിലെ വിവിധ വില്ലേജ് ഓഫിസില്‍ നിന്നും പരിശോധന കഴിഞ്ഞ അപേക്ഷ താഹസില്‍ദാര്‍ക്ക് നെറ്റിലൂടെ അയച്ചു നല്‍കും. ഇതിനു ശേഷമാണ് തഹസില്‍ദാര്‍ ഒപ്പിട്ട്‌സര്‍ട്ടിഫിക്കറ്റ് നല്‍കുക.
വില്ലേജിലെ പരിശോധന കഴിയുന്നതോടെ സര്‍ട്ടിഫിക്കറ്റ് താമസമില്ലാതെ നല്‍കാനാവും. എന്നാല്‍ ദിവസങ്ങള്‍ വൈകിയിട്ടും സര്‍ട്ടിഫിക്കറ്റ് അനുവദിക്കാത്തതിനാല്‍ വിവിധ ആവശ്യത്തിനായി സമര്‍പ്പിക്കേണ്ട അവസരം നഷ്ടപ്പെടുകയാണ്.
വിതരണവുമായുള്ള തിരക്കാണ് കാലതാമസത്തിനിടയാക്കുന്നതെന്ന് പറയുന്നത്. പരീക്ഷ ഫലം വന്നതോടെ ഉപരിപഠനത്തിനും പ്രവേശനത്തിനുമായി ജാതി സര്‍ടിഫിക്കറ്റ് ആവശ്യമായ സാഹചര്യത്തില്‍ ഇത്തരത്തില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് വൈകിപ്പിക്കുന്നത് പട്ടികജാതിപട്ടികവര്‍ഗ്ഗക്കാരുടെ അവസരങ്ങള്‍ നഷ്ടപ്പെടാന്‍ കാരണമാകുമെന്ന് പറയുന്നു.

RELATED STORIES

Share it
Top