പട്ടികജാതി വികസന ഫണ്ട് വിനിയോഗം അവതാളത്തില്‍

പന്തളം: നിര്‍വഹണ ഉദ്യോഗസ്ഥന്റെ അലംഭാവം കാരണം പന്തളം നഗരസഭയിലെ പട്ടിക ജാതി വികസന ഫണ്ട് വിനിയോഗം അവതാളത്തിലെന്ന്് ആക്ഷേപം. നഗരസഭ അസി. സെക്രട്ടറിയുടെ അഭാവത്തില്‍ പദ്ധതി നടത്തിപ്പിന്റെ ചുമതലക്കാരനായി ചുമതലയേറ്റ ഉദ്യോഗസ്ഥന്‍ പട്ടികജാതി വികസന ഫണ്ട് ഉപയോഗിച്ചുള്ള  പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തും വിധം പെരുമാറുന്നതായി പ്രതിപക്ഷവും ആരോപിച്ചു. 2016-17 ല്‍ പട്ടികജാതി വികസന മേഖലക്കായി വകയിരുത്തിയ 75.29 ലക്ഷം രൂപയുടെ ലാപ് ടോപ്പ് വിതരണ പ്രോജക്ട് മാത്രമാണ് നടപ്പിലാക്കിയത്. ഇതിലും വ്യാപക അഴിമതി നടന്നതായി ആരോപിക്കപ്പെട്ടിരുന്നു. 2017-18 സാമ്പത്തിക വര്‍ഷത്തിലെ ബജറ്റു പ്രകാരം ഒരു ഡിവിഷന് 1.45 ലക്ഷം  രൂപ എന്ന കണക്കില്‍ വകയിരുത്തിയട്ടുണ്ടെങ്കിലും ഉദ്യോഗസ്ഥന്റെ അനാസ്ഥ മൂലം ഒരു രൂപ പോലും ചിലവഴിക്കപ്പെട്ടിട്ടില്ല. ഈ മാസം 31ന് മുമ്പ് അനുവദിക്കപ്പെട്ട തുകയുടെ 50 ശതമാനം ചെലവഴിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. ഇത് ലംഘിക്കപ്പെട്ടാന്‍ അനുവദിച്ച തുക പാഴാവുകയും ചെയ്യും.

RELATED STORIES

Share it
Top