പട്ടികജാതി കുടുംബത്തെ ഭീഷണിപ്പെടുത്തിയ പലിശ മാഫിയക്കെതിരേ നടപടിയെടുക്കുന്നില്ലെന്ന് പരാതി

അഞ്ചല്‍: പട്ടിക ജാതിക്കാരായ കുടുംബത്തെ പലിശ നല്‍കാത്തതിനെ തുടര്‍ന്ന് വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തര്‍ക്കെതിരേ അഞ്ചല്‍ പോലിസില്‍ പരാതി നല്‍കിയിട്ടും നടപടിയില്ലെന്നാക്ഷേപം. പ്രതികളെ അഞ്ചല്‍ എസ്‌ഐ സഹായിക്കുന്ന നിലപാടെടുക്കുകയും കേസ് ഒത്ത് തീര്‍പ്പാക്കാന്‍ ശ്രമിക്കുന്നതായി ആരോപിച്ച് മുന്‍ എംഎല്‍എ പിഎസ് സുപാല്‍  സ്‌റ്റേഷനില്‍ എത്തി പ്രതിഷേധിച്ചു.
എസ്‌ഐക്ക് മുന്നില്‍ പലിശക്കാര്‍ക്കെതിരേ  എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത്  കേസെടുക്കണമെന്ന് ആവശ്യപ്പെട്ട്  മണിക്കൂറോളം കുത്തി ഇരുന്നാണ് പ്രതിഷേധിച്ചത്.
പട്ടികജാതിക്കാരായ അഞ്ചല്‍ നെടുങ്ങോട്ടുകോണം അനന്ദു  ഭവനില്‍ ആശയുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം  പലിശക്കാരെത്തി ഭീഷണിപ്പെടുത്തി കൈയേറ്റം ചെയ്യാന്‍  ശ്രമിച്ചത്. ഈ പരാതിയാണ് അഞ്ചല്‍ പോലിസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് മുന്‍ എംഎല്‍എ  പി എസ്  സുപാലിന്റെ നേതൃത്വത്തില്‍ പത്തോളം സിപിഐ പ്രവര്‍ത്തകര്‍  അഞ്ചല്‍ സ്‌റ്റേഷനില്‍ എത്തി എസ്‌ഐയുടെ റൂമില്‍ കയറി എസ്‌ഐയോട്  തട്ടിക്കയറുകയും കുത്തിയിരിപ്പ് സമരവും നടത്തിയത്. പ്രതികള്‍ക്കെതിരേ പോലിസ് കേസെടുത്തതിന് ശേഷമാണ് സിപിഐ പ്രവര്‍ത്തകര്‍ മടങ്ങിയത്. എന്നാല്‍ ആശയുടെ പരാതിയെത്തുടര്‍ന്ന് ആശയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയ അനു, കിഷോര്‍ എന്നിവരെ സ്‌റ്റേഷനില്‍ വിളിച്ച് വരുത്തി കസ്റ്റഡിയില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് എസ്‌ഐ പി എസ് രാജേഷ് പറഞ്ഞു.

RELATED STORIES

Share it
Top