പട്ടികജാതിക്കാരനെയും ദലിതനെയും അടിച്ചോടിക്കുന്നു : കെഡിഎഫ്പത്തനംതിട്ട:  അംബേദ്കറുടെയും അയ്യന്‍കാളിയുടെയും ചിത്രം സ്ഥാപിച്ച് ഭൂമിക്കുവേണ്ടി സമരം ചെയ്യുന്നവരെ അടിച്ചോടിക്കുകയും കുരിശ് സ്ഥാപിച്ച് ഭൂമി കൈയ്യേറുന്നവരെ സംരക്ഷിക്കുകയും ചെയ്യുന്ന സംസ്ഥാനത്തെ സിപിഎം അടക്കമുള്ള മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളുടെ നടപടി ഇരട്ടത്താപ്പാണെന്ന് കേരള ദലിത് ഫെഡറേഷന്‍ (കെഡിഎഫ്) സംസ്ഥാന പ്രസിഡന്റ് കെ രാമഭദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ആദിവാസി  പട്ടികജാതി  ദലിത് െ്രെകസ്തവ വിഭാഗത്തിലും മറ്റ് ഇതര വിഭാഗത്തിലുമായി ആയിരക്കണക്കിന് ആളുകളാണ് ഭൂരഹിതരായിട്ടുള്ളത്. ഈ മാസം 21ന് ഇടുക്കിയില്‍ നടത്താനിരിക്കുന്ന പട്ടയ മേളയില്‍ ആദിവാസികളെയും പട്ടിക ജാതിക്കാരെയും അവഗണിച്ചു കൊണ്ടുള്ള ലിസ്റ്റാണ് തയ്യാറാക്കിയിരിക്കുന്നത് 10000 പേര്‍ക്ക് പട്ടയം നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും 15വരെ 6000 പേര്‍ക്ക് മാത്രമാണ് മേളയില്‍ പട്ടയം വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടുള്ളു. പെരിഞ്ചാകുട്ടി, തട്ടേകണ്ണി ജലവൈദ്യുത പദ്ധതികളുടെ പേരില്‍ കുടിയിറക്കപ്പെട്ടവര്‍ക്ക് പകരം ഭൂമി നല്‍കാമെന്ന വാഗ്ദാനവും നടപ്പിലാക്കപ്പെട്ടിട്ടില്ല. ഇവിടെ വളരെ കുറിച്ച് ആളുകള്‍ക്ക് മാത്രമെ ഭൂമി ലഭ്യമായിട്ടുള്ളു. ഇതില്‍ കീഴാന്തൂര്‍, കുറ്റിയാര്‍വാലി തുടങ്ങിയ പ്രദേശങ്ങളില്‍ ഭൂമി നല്‍കിയിരുന്നെങ്കിലും ഈ ഭൂമി മറ്റുള്ളവരുടെ കൈവശത്തിലായതിനാല്‍ പട്ടയം ലഭിച്ചിട്ടുള്ളവര്‍ക്ക് പ്രവേശിക്കാന്‍ കഴിഞ്ഞിട്ടില്ല. കേരളത്തിന്റെ ഭൂസ്ഥിതിയെകുറിച്ച് ധവള പത്രമിറക്കുകയും ഭൂവിതരണ  വിനിമയ നയങ്ങള്‍ പരിഷ്‌കരിച്ചുകൊണ്ട് സമഗ്രഭൂനയം ആവിഷ്‌കരിക്കുകയും വേണം. ജനസംഖ്യാ വര്‍ദ്ധനവും അനിയന്ത്രിതമായ ഭൂമിയുടെ വിലക്കയറ്റവും കണക്കിലെടുത്ത് ഒരു കുടുംബത്തിന് കൈവശം വെക്കാവുന്ന ഭൂമിയുടെ പരിധി പുനര്‍നിര്‍ണ്ണയിക്കണം.മാറി മാറി വരുന്ന സര്‍ക്കാരുകള്‍ നീതി പൂര്‍വമായ ഭുവിതരണം നടത്താത്തതിനാല്‍, ഭൂമി വിതണം ചെയ്യുന്നതില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനിലും റവന്യു മന്ത്രി ഇ ചന്ദ്രശേഖരനിലും വിശ്വാസം അര്‍പ്പിക്കുകയാണെന്നും രാമഭദ്രന്‍ പറഞ്ഞു. കെഡിഎഫ് സംസ്ഥാന സെക്രട്ടറി പി ജി പ്രകാശ്, കെഡിഎംഎഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് പി മഞ്ചു, റോയി ജോണ്‍, സാം ജോണ്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

RELATED STORIES

Share it
Top