പട്ടാള അട്ടിമറിശ്രമം: 110 സൈനികരെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്

ഇസ്താംബൂള്‍: തുര്‍ക്കിയില്‍ 2016ല്‍ നടന്ന പട്ടാള അട്ടിമറിശ്രമത്തിനു നേതൃത്വം നല്‍കിയെന്നാരോപിക്കുന്ന ഫതഹുല്ലാ ഗുലനുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് 110 വ്യോമസേനാ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാന്‍ പ്രോസിക്യൂട്ടര്‍ ഉത്തരവിട്ടു. മൂന്നു കേണലുമാര്‍, രണ്ടു ലഫ്റ്റനന്റ് കേണലുമാര്‍, ആറു മേജര്‍, മൂന്നു ക്യാപ്റ്റന്‍മാര്‍ എന്നിവര്‍ ഇതില്‍പ്പെടും. പട്ടാള അട്ടിമറിശ്രമവുമായി ബന്ധപ്പെട്ട് നൂറുകണക്കിന് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നു പിരിച്ചുവിടുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

RELATED STORIES

Share it
Top