പട്ടാമ്പിയില്‍ ടാക്‌സിക്കാര്‍ക്ക് കൊയ്ത്ത്

പട്ടാമ്പി: സ്വകാര്യ ബസ് സമരം പൂര്‍ണമായതിനാല്‍ പട്ടാമ്പി മേഖലയില്‍ യാത്രക്കാര്‍ ദുരിതത്തിലായി. സ്‌കൂളുകളും സര്‍ക്കാര്‍ ഓഫിസുകളും ഭാഗമായി പ്വര്‍ത്തിച്ചത് വിദ്യാര്‍ഥികള്‍ 30 ശതമാനത്തില്‍ താഴെയും ഹാജരായിരന്നുള്ളൂ.
ഓഫിസ് ജോലിക്കാരുടെ ഹാജര്‍ 60നും 70നും ഇടക്കാണെന്നാണ് ഔദ്യോഗിക കണക്ക്. പാരലല്‍ സര്‍വീസുകള്‍ ഉണ്ടാവുമെന്ന ധാരണയില്‍ പട്ടാമ്പി റെയില്‍വേ സ്‌റ്റേഷനില്‍ വന്നിറങ്ങിയ നൂറുകണക്കിന് യാത്രക്കാര്‍ വഴിയില്‍ കുടുങ്ങിയത്. ഗുരുവായൂര്‍, പുത്തന്‍ പള്ളി, കാടാമ്പുഴ തുടങ്ങിയ തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്കുളള സന്ദര്‍ശകരായിരുന്നു ഏറെയും. സ്വന്തമായി ഇരുചക്രവാഹനമില്ലാത്ത നിരവധി അന്യസംസ്ഥാന തൊഴിലാളികളും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുളള വിദ്യാര്‍ത്ഥികളും വാഹനം ലഭിക്കാതെ വാസസ്ഥലത്തേക്ക് മടങ്ങിപ്പോയി. വല്ലപ്പോഴും വന്നിരുന്ന കെഎസ്ആര്‍ടിസി ബസ്സുകള്‍ മെയിന്‍ റോഡുകളില്‍ ആശ്വാസമായിരുന്നതൊഴിച്ചാല്‍ മററു റോഡുകളില്‍ പ്രത്യേകിച്ച് ഉള്‍പ്രദേശങ്ങളില്‍ യാത്രാപ്രശ്‌നം രൂക്ഷമാക്കി. പാലക്കാട് ഗുരുവായൂര്‍ റൂട്ടിലും പെരിന്തല്‍മണ്ണ തൃശൂര്‍ റൂട്ടിലും കെഎസ്ആര്‍ടിസി സേവനം ലഭിച്ചെങ്കിലും പൊന്നാനി, വളാഞ്ചേരി റൂട്ടിലും ഗ്രാമീണ മേഖലയിലുമാണ് ലൈന്‍ ബസ്സുകളില്ലാതെ യാത്രക്കാര്‍ ദുരിതത്തിലായത്. ഈസാഹചര്യമാണ് ചില ടാക്‌സി വാഹന െ്രെഡവര്‍മാര്‍ ശരിക്കും ചൂഷണം ചെയ്തത്.
പാരമ്പര്യമായി വെളളിയാഴ്ച ലീവെടുക്കുന്ന െ്രെഡവര്‍മാര്‍, മേഖലയില്‍ ഇന്നും നാളെയും നടക്കുന്ന പടിഞ്ഞാറങ്ങാടി കല്ലടത്തൂര്‍, കപ്പൂര്‍ അന്തിമഹാകാളന്‍ കാവ് പൂരം എന്നിവ പ്രമാണിച്ച് ലീവെടുത്ത െ്രെഡവര്‍ മാരുടെ വാഹനങ്ങള്‍ കൂടി നിരത്തിലിറങ്ങാത്തതിനാല്‍ ഉളളവര്‍ ശരിക്കും മുതലാക്കി എന്ന്  അനുഭവസ്ഥര്‍ പറഞ്ഞു. അതേസമയം ബസ്സ് സമരമായതിനാല്‍ നഗര പ്രദേശങ്ങളില്‍ ബിസിനസ് ശരാശരി 40 ശതമാനത്തില്‍ താഴെ മാത്രമാണ് ഇന്ന് ഉണ്ടായതെന്നും സമരം തുടര്‍ന്നാല്‍ ബിസിനസ് അടക്കമുള്ള എല്ലാ വിനിമയങ്ങളേയും ബാധിക്കുമെന്നും പട്ടാമ്പി ചേമ്പര്‍ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് കെ എച്ച് ഗഫൂര്‍ ആശങ്ക പ്രകടിപ്പിച്ചു.

RELATED STORIES

Share it
Top