പട്ടാമ്പിയില്‍ ചക്ക, മാങ്ങ വിപണന മേള തുടങ്ങി

പട്ടാമ്പി:  നന്മ മലബാര്‍ മാവ് കര്‍ഷകസമിതിയുടെയും, ഓള്‍ കേരള ജാക്ക് ഫ്രൂട്ട് പ്രമോഷന്‍ അസോസിയേഷന്റെയും നേതൃത്വത്തില്‍ ചക്ക, മാങ്ങ വിപണന മേള തുടങ്ങി. മേലെ പട്ടാമ്പി പെരിന്തല്‍മണ്ണ റോഡില്‍ മതിലകം ഷോപ്പിങ് മാളില്‍ നഗരസഭ ആക്ടിങ് ചെയര്‍പഴ്‌സന്‍ സി സംഗീത മേള ഉദ്ഘാടനം ചെയ്തു.
വാര്‍ഡ് കൗണ്‍സിലര്‍ മോഹനസുന്ദരന്‍ അധ്യക്ഷത വഹിച്ചു. നഗരസഭ സ്ഥിരംസമിതി അധ്യക്ഷ പി പി സുനിത ആദ്യ സംസാരിച്ചു. കുറ്റിയാട്ടൂര്‍, പാലക്കാടന്‍ നാടന്‍, മുവാണ്ടന്‍, ബങ്കനപ്പള്ളി, സിന്ദൂര്‍, താളി, ആപ്പൂസ്, സോത്തപ്പുരി മാമ്പഴങ്ങള്‍ മേളയില്‍ വില്‍പനയ്ക്കുണ്ട്. കേരള കാര്‍ഷിക സര്‍വകലാശാല ഉത്തരമേഖല ഗവേഷണകേന്ദ്രം, പീലിക്കോടിന്റെ സാങ്കേതിക സഹായത്തോടെ പ്രവര്‍ത്തിക്കുന്ന വ്യത്യസ്തങ്ങളായ യൂണിറ്റുകളുടെ വൈവിധ്യമായ ഉല്‍പന്നങ്ങള്‍ മേളയിലുണ്ട്.
ഉപ്പിലിട്ട മാങ്ങയടക്കം മാങ്ങയുടെ തന്നെ 15 ലേറെ അച്ചാറുകള്‍, ജാതിക്ക, നെല്ലിക്ക, ഇഞ്ചി, പച്ചമുളക്, കാന്താരിമുളക്, ബീറ്റുറൂട്ട്, കാരറ്റ് തുടങ്ങി 30 ഓളം അച്ചാറുകള്‍ മേളയിലുണ്ട്. ചക്ക ഉണ്ണിയപ്പം, ചക്കപ്പുട്ടുപ്പൊടി, ചക്കപ്പായസം, ചക്കക്കുരു ചമ്മന്തിപ്പൊടി, ചക്ക സ്‌ക്വാഷ്, തുടങ്ങി ചക്കയുടെ 40ലേറേ ഉല്‍പന്നങ്ങളുമുണ്ട്.

RELATED STORIES

Share it
Top