പട്ടാമ്പിയില്‍ എക്‌സിബിഷനിടെ അപകടം; യുവതി മരിച്ചു

പട്ടാമ്പി: എക്‌സിബിഷനില്‍ മരണകിണറിലെ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് ആളുകള്‍ക്കിടയിലേക്ക് പാഞ്ഞു കയറി ഒരാള്‍ മരിച്ചു. 6 പേര്‍ക്ക് പരിക്ക്. വല്ലപ്പുഴ സ്വദേശിയായ സുഹറ(35)യാണ് മരിച്ചത്.  ഗുരുതര പരിക്കുകളോടെ ഇവരെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഒരുകുടുംബത്തിലെ 4 കുട്ടികളക്കം 5 പേര്‍ക്കാണ് പരിക്കേറ്റത്. പട്ടാമ്പി നേര്‍ച്ചയുടെ ഭാഗമായി നടന്ന എക്‌സിബിഷനിലെ അമ്യൂസ്‌മെന്റ് പാര്‍ക്കിലെ മരണക്കിണറിലാണ് അപകടമുണ്ടായത്. മരണക്കിണറില്‍ ബൈക്കും കാറും പ്രകടനം നടത്തുമ്പോള്‍ ബൈക്കു ഓടിച്ചിരുന്നയാള്‍ ബൈക്കില്‍ നിന്നു വീഴുകയും നിയന്ത്രണം വിട്ട ബൈക്ക് മുകളിലെ കാണികളുടെ ഇടയിലേക്ക് പാഞ്ഞു കയറുകയുമായിരുന്നു. അപകടത്തെ തുടര്‍ന്ന് എക്‌സിബിഷന്‍ നിര്‍ത്തിവച്ചു.

RELATED STORIES

Share it
Top