പട്ടാപ്പകല്‍ വീടു കുത്തിത്തുറന്ന് സ്വര്‍ണം കവര്‍ന്ന കേസ്: പ്രതി പിടിയില്‍

കോഴിക്കോട്: കഴിഞ്ഞ മാസം 28ന് അബ്്ദുല്‍ ലത്തീഫ് മീമ്പലോടി പറമ്പ്, കുളങ്ങര പീടിക എന്നാളുടെ വീട് പട്ടാപ്പകല്‍ കുത്തിത്തുറന്ന് അലമാരയില്‍ സൂക്ഷിച്ചിരുന്ന പണവും സ്വര്‍ണാഭരണങ്ങളും കവര്‍ച്ച നടത്തിയ കേസിലെ പ്രതി ചക്കുംകടവ് ആനമടപറമ്പ് ഷെഫീഖ് ( 36) അറസ്റ്റില്‍. സൗത്ത് അസി.കമ്മീഷണര്‍ അബ്ദുല്‍ റസാഖിന്റെ നേതൃത്വത്തിലുള്ള ക്രൈം സ്‌ക്വാഡ് ഇന്നലെ വൈകിട്ട് കോതിപ്പാലത്തിനടുത്ത് നിന്നാണ് അറസ്റ്റ് ചെയ്തത് .
കവര്‍ച്ച നടന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന സൗത്ത് അസി. കമ്മിഷണറുടെ നിര്‍ദേശ പ്രകാരം കസബ സിഐ ഹരിപ്രസാദിന്റെ നേതൃത്വത്തില് അന്വേഷണ സംഘം രൂപീകരിക്കുകയും അന്വേഷണം നടത്തുന്നതിനിടയില്‍ പ്രതിയെ കുറിച്ച് വ്യക്തമായ സൂചന ലഭിക്കുകയും ഈ കാര്യം മനസ്സിലാക്കിയ പ്രതി മോഷണമുതല്‍ വിറ്റ് കിട്ടിയ പണവുമായി കേരളത്തിലും കര്‍ണാടകയിലും തമിഴ് നാട്ടിലുമായി ഒളിവില്‍ കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസം പ്രതിയുടെ സുഹൃത്തിന്റെ സഹായത്താല്‍ നാട്ടിലേക്ക് വിളിച്ചു വരുത്തിയ പ്രതി പോലിസിന്റെ സാന്നിധ്യം മണത്തറിഞ്ഞ് ലൊക്കേഷന്‍ മാറി മാറി പോലിസിനെ കബളിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും കോഴിക്കോട് കോതി പാലത്തിനടുത്ത കല്യാണ വീട്ടിലെ വിരുന്നുകാര്‍ എന്ന ഭാവേന നിന്ന പോലിസുകാരുടെ വലിയില്‍ വീഴുകയായിരുന്നു.
തുടര്‍ന്ന് കസബ എസ്‌ഐ സിജിത്ത് വി അറസ്റ്റ് ചെയ്യുകയായിരുന്നു. പരാതിക്കാരന്റെ സുഹൃത്തായ പ്രതി മോഷണം നടന്ന വീട്ടില്‍ തലേ ദിവസം വന്ന്  കാര്യങ്ങള്‍ മനസ്സിലാക്കി പുറത്തേക്ക് പോകുകകയും  പ്രതി വീടിന്റെ പിന്‍ഭാഗത്തുകൂടെ അകത്തു കടക്കുകയും ആഭരണവും പണവും കവര്‍ന്ന് കോഴിക്കോട് സിറ്റി പരിസരത്തുതന്നെ നിലയുറപ്പിക്കുകയും തുടര്‍ന്ന് പോലിസ് അന്വേഷിക്കുന്നുണ്ടെന്ന് അറിഞ്ഞ് മൈസൂരിലേക്കും ശേഷം തമിഴ് നാട്ടിലെ കാഡപ്പാടിയിലെ സഹോദരിയുടെ വീട്ടിലും എത്തുകയായിരുന്നു. പ്രതിക്ക് മുമ്പ് കോഴിക്കോട് കസബ പോലിസ് സ്‌റ്റേഷനിലും പന്നിയങ്കരയിലും ഫറോക്കിലും മലപ്പുറത്ത് വിവിധ സ്റ്റേഷനിലും കളവു കേസുകള്‍ ഉണ്ടായിരുന്നു.
പ്രതികളെ അറസ്റ്റ് ചെയ്ത് സംഘത്തില്‍ കസബ എസ്‌ഐ സിജിത്ത്, അഡീഷണനല്‍ എസ്‌ഐ മാരായ ബിജിത്ത് കെ ടി ഇസ്്മയില്‍ പിഎ എസ്‌ഐ ദിനേശന്‍ അസി. സ്‌ക്വാഡ് അംഗങ്ങളായ അബ്്ദുല്‍ റഹ്്മാന്‍ കെ മനോജ് രണ്‍ദീര്‍, രമേഷ് ബാബു, സുജിത്ത് ഷാഫി എന്നിവരും സൈബര്‍ സെല്ലിലെ ബീരജ്, രഞ്ജിത്ത്, പ്രവീണ്‍ എന്നിവരുമുണ്ടായിരുന്നു.
സുഹൃത്തിന്റെ സഹായത്താല്‍ നാട്ടിലേക്ക് വിളിച്ചു വരുത്തിയ പ്രതി പോലിസിന്റെ സാന്നിധ്യം മണത്തറിഞ്ഞ് ലൊക്കേഷന്‍ മാറി മാറി പോലിസിനെ കബളിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും കോഴിക്കോട് കോതി പാലത്തിനടുത്ത കല്യാണ വീട്ടിലെ വിരുന്നുകാര്‍ എന്ന ഭാവേന നിന്ന പോലിസുകാരുടെ വലയില്‍ വീഴുകയായിരുന്നു

RELATED STORIES

Share it
Top