പട്ടാപ്പകല്‍ മോഷണം: രണ്ട് ഇതര സംസ്ഥാനക്കാര്‍ അറസ്റ്റില്‍

ഗുരുവായൂര്‍: പടിഞ്ഞാറെനട ഗാന്ധിനഗറില്‍ പട്ടാപ്പകല്‍ മോഷണം നടത്തിയ രണ്ട് ഇതര സംസ്ഥാനക്കാര്‍ അറസ്റ്റില്‍. ബംഗാള്‍ സ്വദേശികളായ ബിദ്ജ്യുദ് പാണ്ഡെ (43), കുമരേഷ് ഹവുള്‍ദാര്‍ (33) എന്നിവരെയാണ് ടെംപിള്‍ പോലിസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച പകലാണ് കൈനൂര്‍ പുഷ്പകത്തില്‍ (ഗായത്രി) ഡോ. കെ എന്‍ രാമാനുജന്റെ വീട്ടില്‍ മോഷണം നടന്നത്.
രാമാനുജന്റെ മാതാവിന്റെ ശ്രാദ്ധച്ചടങ്ങുകള്‍ക്കായി രാവിലെ വീട് പൂട്ടിപ്പോയി 2.30ഓടെ തിരിച്ചെത്തുന്നതിനിടെയായിരുന്നു മോഷണം നടന്നത്. വീടിന്റെ മുന്‍വാതിലിന്റെ പൂട്ട് തകര്‍ത്ത് ഹാളിലെ പെട്ടിയില്‍ സൂക്ഷിച്ചിരുന്ന നാലര പവന്റെ താലിമാലയാണ് മോഷ്ടിച്ചത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പടിഞ്ഞാറെ നടയില്‍ നിന്നും പിടികൂടിയത്.

RELATED STORIES

Share it
Top