പട്ടാപ്പകല്‍ കാട്ടുപന്നി ആക്രമണം: യുവാവിനു പരിക്ക്

താമരശ്ശേരി: പട്ടാപകല്‍ കാട്ടുപന്നിയുടെ അക്രമത്തില്‍ യുവാവിനു പരിക്ക്.കൊല്ലം ശൂരനാട് കാഞ്ഞിരം വിള ഷമീറി(30)നാണ് പരിക്കേറ്റത്.ഇയാളെ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
താമരശ്ശേരി പോലീസ് സ്‌റ്റേഷനു സമീപത്തെ ഇടവഴിയിലൂടെ റോഡിലേക്ക് വരമ്പോഴാണ് കൂട്ടമായി എത്തിയ പന്നിക്കൂട്ടങ്ങളുടെ ഇടയില്‍ പെട്ടത്. അതില്‍ നിന്നുള്ള ഒരു പന്നിയുടെ അക്രമത്തിനാണ് ഇയാള്‍ ഇരയായത്.ബഹളം വെച്ചതോടെ ദേശീയ പാതയിലേക്ക് ഓടിക്കയറിയ പന്നി ചന്തവഴി അപ്രത്യക്ഷനായി. നാട്ടുകാര്‍ ഏറെ നേരം തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
താമരശ്ശേരി ടൗണില്‍ പോലും പന്നിക്കൂട്ടങ്ങള്‍ എത്തുന്നത് കര്‍ഷകരേയും നാട്ടുകാരേയും ആശങ്കയിലാഴ്ത്തുന്നു. വനം വകുപ്പധികൃതരെ വിവരമറിയിച്ചതായി പ്രദേശ വാസികള്‍ പറഞ്ഞു.

RELATED STORIES

Share it
Top