പട്ടാപ്പകല്‍ കാട്ടാനക്കൂട്ടം പുരയിടത്തില്‍; കുടുംബം ഓടി രക്ഷപ്പെട്ടു

പീരുമേട്: കാട്ടാനക്കൂട്ടം പകല്‍ സമയം കൃഷിയിടത്തില്‍ എത്തി. സ്ഥലമുടമയും കുടുംബവും ഓടി രക്ഷപ്പെട്ടു. ദേശീയപാത 183ല്‍ പീരുമേട് മത്തായി കൊക്കയ്ക്ക് സമീപത്തെ സ്വകാര്യ തേയില തോട്ടത്തിലാണ് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 മണിക്ക് മൂന്ന് ആനകളടങ്ങിയ സംഘം തോട്ടത്തിലെത്തി ഭീതി പരത്തിയത്. പച്ച കൊളുന്ത് നുള്ളിയെടുക്കുന്ന ജോലിയില്‍ ഏര്‍പ്പെടുകയായിരുന്ന ജോര്‍ജും കുടുംബവും ആനയുടെ ചിന്നം വിളി കേട്ട് ഓടി രക്ഷപെടുകയായിരുന്നു. കാട്ടനക്കൂട്ടം പ്രദേശത്ത് ഭീതി പരത്താന്‍ തുടങ്ങിയിട്ട് മൂന്നു മാസങ്ങളോളമായി. വനപാലകര്‍ ആനയിറങ്ങുന്ന പ്രദേശത്ത് പടക്കം പൊട്ടിച്ച് ഓടിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെങ്കിലും ആനങ്ങള്‍ കാട്ടിലേക്ക് മടങ്ങുന്നില്ല. ഇതോടെ പ്രദേശത്തെ തോട്ടങ്ങളില്‍ ജോലിയ്ക്കായി തൊഴിലാളികള്‍ എത്താന്‍ ഭയപ്പെടുന്നതായി സ്ഥല ഉടമകള്‍ പറയുന്നു.

RELATED STORIES

Share it
Top