പട്ടാപകല്‍ യുവാവിനെ നടുറോഡില്‍ വെട്ടികൊന്നുകടപ്പ:പട്ടാപകല്‍ യുവാവിനെ നടുറോഡില്‍ വെട്ടികൊന്നു. ആന്ധ്രപ്രദേശിലെ കടപ്പയിലാണ് സംഭവം. മാരുതി റെഡ്ഡി(32)ആണ് കൊല്ലപ്പെട്ടത്. രണ്ട് പേര്‍ ചേര്‍ന്ന് വടിവാള്‍ ഉപയോഗിച്ച് യുവാവിനെ വെട്ടികൊലപ്പെടുത്തുകയായിരുന്നു. തിരക്കേറിയ റോഡില്‍ ജനങ്ങള്‍ നോക്കിനില്‍ക്കെയാണ് അക്രമികള്‍ യുവാവിനെ കൊലപ്പെടുത്തിയത്. എന്നാല്‍ സംഭവം കണ്ടുനിന്നവരാരും ഇയാളെ രക്ഷിക്കാന്‍ ശ്രമിച്ചില്ല. പലരും മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് സിസി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.
കോടതിയിലേക്ക് പോകും വഴി പുറകെ വന്ന രണ്ട് പേര്‍ മാരുതി റെഡ്ഡിയെ ആക്രമിക്കുകയായിരുന്നു. ഇവരില്‍ നിന്നും രക്ഷപെടാന്‍ റെഡ്ഡി ഒരു ഓട്ടോറിക്ഷയില്‍ കയറിയെങ്കിലും അക്രമികള്‍ ഇയാളെ ഓട്ടോറിക്ഷയില്‍ നിന്നും വലിച്ച് പുറത്തിട്ടു. തുടര്‍ന്ന് അക്രമികളില്‍ ഒരാള്‍ റെഡ്ഡിയെ പിടിച്ചുനിര്‍ത്തുകയും മറ്റേയാള്‍ വടിവാളുപയോഗിച്ച് വെട്ടുകയുമായിരുന്നു.
സംഭവശേഷം അക്രമികള്‍ പോലീസില്‍ കീഴടങ്ങി. ഇവര്‍ സഹോദരങ്ങളാണെന്നാണ് കരുതുന്നത്. ഇവരുടെ ബന്ധുവായ സ്ത്രീയുമായി മാരുതി റെഡ്ഡിക്ക് ബന്ധമുണ്ടായതാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന.

https://youtu.be/dv4FxL7ZKNs

RELATED STORIES

Share it
Top