പട്ടാപകല്‍ മോഷണ ശ്രമം: കള്ളനെ നാട്ടുകാര്‍ പിടിച്ചു

കോതമംഗലം: പട്ടാപകല്‍ മോഷണത്തിനിറങ്ങിയ കള്ളനെ നാട്ടുകാര്‍ പിടികൂടി പോലിസില്‍ ഏല്‍പിച്ചു. കോതമംഗലം നഗരപരിധിയില്‍ മാതിരപ്പള്ളി ക്ഷേത്ര പടിയി ല്‍ ഇന്നലെ വൈകീട്ടോടെയാണ് സംഭവം. സമീപവാസിയായ കൊച്ചുകുടി ഗോപിയുടെ വീട്ടില്‍ മോഷണം നടത്താനായിരുന്നു കള്ളന്റെ ശ്രമമെന്ന് നാട്ടുകാര്‍ പറയുന്നു. വീട്ടുകാര്‍ സ്ഥലത്തില്ലെന്നറിഞ്ഞെത്തിയ ഇയാള്‍ വീടിന്റെ പുറകുവശത്തെ ഭിത്തി തുരന്ന് അകത്തു കടന്ന് മോഷണം നടത്താനായിരുന്നു പദ്ധതി. എന്നാല്‍ വീടിന്റെ പുറകുവശത്തെ ഭിത്തി തുരക്കാന്‍ ആരംഭിച്ചപ്പോള്‍ തന്നെ സമീപത്തെ വീടിലെ പെണ്‍കുട്ടിയാണ് കള്ളനെ ആദ്യം കണ്ടത്. പെണ്‍കുട്ടി അടുത്ത വീട്ടിലേക്ക് വിവരം കൈമാറുകയും നാട്ടുകാര്‍ ഓടിക്കൂടുകയും ചെയ്തു. ഇതിനിടയില്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച കള്ളനെ ചെറുപ്പക്കാര്‍ സാഹസികമായി പിടികൂടി കോതമംഗലം പോലിസിന് കൈമാറി. പോലിസിന്റെ പ്രാഥമിക ചോദ്യം ചെയ്യലില്‍ വീട് ഈരാറ്റുപേട്ടയാണന്നും പേര് ഫൈസല്‍ എന്നാണന്നും കള്ളന്‍ വെളിപ്പെടുത്തി. പിടികൂടിയ കള്ളനെ കൂടുതല്‍ ചോദ്യം ചെയ്തു വരികയാണന്ന് കോതമംഗലം പോലിസ് അറിയിച്ചു.

RELATED STORIES

Share it
Top