പട്ടാണിത്തരിശില്‍ പുഴയോരത്ത് ഭിത്തിനിര്‍മാണം തുടങ്ങി

കാളികാവ്: അടക്കാകുണ്ട് പട്ടാണിത്തരിശ് കോളയിലെ വീടുകള്‍ക്ക് സുരക്ഷയായി പുഴയോരത്ത് സംരക്ഷണ ഭിത്തി നിര്‍മിക്കുന്നു. പഞ്ചായത്ത് പദ്ധതിയില്‍നിന്നും അഞ്ച് ലക്ഷത്തോളം രൂപ വിനിയോഗിച്ചാണ് ഭിത്തിനിര്‍മാണം നടത്തുന്നത്.
നേരത്തെ വിള്ളല്‍ സംഭവിച്ച ഭിത്തി കഴിഞ്ഞ കാലവര്‍ഷത്തിലുണ്ടായ മലവെള്ളപ്പാച്ചിലില്‍ പൂര്‍ണ്ണമായും തകര്‍ന്നതാണ് ഭീഷണി സൃഷ്ടിച്ചത്.
ഭിത്തി നിര്‍മാണത്തിന് ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ ആദ്യ ഗഡുവായി അനുവദിച്ചുവെന്നും അവശേഷിക്കുന്ന 3.70000 കൂടി ഉടന്‍ അനുവദിക്കുമെന്നാണ് പ്രതീക്ഷയെന്നും വാര്‍ഡ് അംഗം സി കൗലത്ത് പറഞ്ഞു.

RELATED STORIES

Share it
Top