പട്ടയമേള 21ന് കട്ടപ്പനയില്‍; സ്വാഗതസംഘമായികട്ടപ്പന: ജില്ലയില്‍ 21ന് കട്ടപ്പനയില്‍ നടത്തുന്ന ജില്ലാതല മെഗാ പട്ടയ പട്ടയമേളയുടെ വിജയകരമായ നടത്തിപ്പിന്  സ്വാഗതസംഘം രൂപീകരിച്ചു.കട്ടപ്പന സെന്റ് ജോര്‍ജ് സ്‌കൂള്‍ ഗ്രൗണ്ടിലാണ് പട്ടയമേള. കട്ടപ്പന പഴയ മുനിസിപ്പല്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ എഡിഎം കെ കെ ആര്‍ പ്രസാദിന്റെ അധ്യക്ഷതയിലയാണ് യോഗം ചേര്‍ന്നത്. യോഗത്തില്‍ വിവിധ സബ്കമ്മിറ്റികളും രൂപീകരിച്ചു. വൈദ്യുതി മന്ത്രി എം എം മണിയാണ് സ്വാഗതസംഘത്തിന്റെ മുഖ്യ രക്ഷാധികാരി. ജോയ്‌സ് ജോര്‍ജ് എംപി, എംഎല്‍എമാരായ എസ് രാജേന്ദ്രന്‍, പി ജെ ജോസഫ്, ഇ എസ് ബിജിമോള്‍ (രക്ഷാധികാരികള്‍) റോഷി അഗസ്റ്റിയന്‍ എംഎല്‍്എ (ചൊയര്‍മാന്‍), ജോണി കുളംപ്പള്ളി, സാലി ജോളി, മാത്യൂ ജോര്‍ജ്(വൈസ് ചെയര്‍മാന്‍മാര്‍). കലക്ടര്‍ ജി ആര്‍ ഗോകുല്‍(കണ്‍വീനര്‍), എഡിഎം കെ കെ ആര്‍ പ്രസാദ്, ആര്‍ഡിഒ പി ജി രാധാകൃഷ്ണന്‍(ജോയിന്റ് കണ്‍വീനര്‍മാര്‍). സി വി വര്‍ഗീസ്, പി എസ്  രാജന്‍, കെ എസ് മോഹനന്‍, മാത്യു വര്‍ഗീസ്,  സി കെ മോഹനന്‍, വി ആര്‍ സജി, വി ആര്‍ ശശി, എന്‍ ശിവരാജന്‍, ജോണി കുളംപ്പള്ളി, സാലി ജോളി, മാത്യൂ ജോര്‍ജ്, എല്‍എ തഹസില്‍ദാര്‍ പി എസ് വര്‍ഗീസ്,  തഹസീല്‍ദാര്‍ സി റോഷ് പി ജോണ്‍,  വിവിധ രാഷ്ട്രീയ- സംഘടന പ്രതിനിധികള്‍ , മുനിസിപ്പല്‍ കൗണ്‍സിലര്‍മാര്‍, ത്രിതല ജനപ്രതിനിധകള്‍  പങ്കെടുത്തു.

RELATED STORIES

Share it
Top